കുട്ടികളില്‍ ഏറ്റവുമധികം കാണുന്ന ഒരു പ്രശ്‌നമാണ് തലയിലെ പേന്‍; ​പേന്‍ പെരുകുന്നതിന്റെ കാരണങ്ങളും അവ മാറ്റിയെടുക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

സ്‌കൂളില്‍ പോകുന്ന സമയത്തില്‍ കുട്ടികളില്‍ ഏറ്റവുമധികം കാണുന്ന ഒരു പ്രശ്‌നമാണ് തലയിലെ പേന്‍. എന്നും ചീകാന്‍ സമയം കിട്ടാത്തതും, രണ്ട് വശത്തും മുടി കെട്ടി വയ്ക്കുന്നതും, മറ്റു കുട്ടികളുമായുള്ള സമ്പര്‍ക്കമെല്ലാം തന്നെ കുട്ടികളുടെ തലയില്‍ പേന്‍ ശല്യം കൂട്ടുന്നുണ്ട്. ഇവ മാറ്റിയെടുക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

Advertisment

publive-image

പേന്‍ പെരുകുന്നതിന്റെ കാരണങ്ങള്‍

വൃത്തിയില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം. തലയില്‍ വിയര്‍പ്പിരിക്കുന്നതും കൃത്യമായ രീതിയില്‍ കഴുകി ചെളികളയാതെ വയ്ക്കുന്നതും നനഞ്ഞ മുടി കെട്ടിവയ്ക്കുന്നതുമെല്ലാം തന്നെ പേന്‍ പെരുകുന്നതിന് കാരണമാണ്. അതുപോലെ, പേന്‍ തലയിലുള്ള ഒരു വ്യക്തിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനും തലയിലേയ്ക്ക് പേന്‍പെരുകാന്‍ കാരണമാകും. ഇത്തരത്തില്‍ ഉണ്ടാകുന്ന പേന്‍ ശല്യം മാറ്റിയെടുക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

നനവോടെ മുടി ചീകാം

മുടി കുളി കഴിഞ്ഞതിന് ശേഷം പേന്‍ ചീര്‍പ്പ് കൊണ്ട് ചീകി നോക്കൂ. വളരെ എളുപ്പത്തില്‍ തലയില്‍ നിന്നും പേനും ഈരും നീക്കം ചെയ്യാന്‍ സാധിക്കുന്നതായിരിക്കും. ഇത് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ഇല്ല. അതുമല്ലെങ്കില്‍ തലയില്‍ നന്നായി എണ്ണ പുരട്ടിയതിന് ശേഷം ചീകിയെടുക്കാവുന്നതാണ്. ഇതും തലയില്‍ നിന്നും പേനിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. ഇത്തരത്തില്‍ അടുപ്പിച്ച് മൂന്നോ നാലോ ദിവസം ചെയ്താല്‍ തന്നെ പേന്‍ മാറികിട്ടും. അതിനുശേഷം ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും ചീകി നോക്കണം. പേന്‍ ഇല്ല എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യം.

ഈ ഓയിലുകള്‍ ഉപയോഗിക്കാം

തല ചീകുന്നതിന് മുന്‍പ് ടീ ട്രീ ഓയില്‍, അനൈസ്ഓയില്‍ എന്നിവ തലമുടിയില്‍ പുരട്ടുന്നത് പേന്‍ വേഗത്തില്‍ മുടിയില്‍ നിന്നും നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. ഇത്തരം ഓയിലുകള്‍ വേഗത്തില്‍ പേന്‍ശല്യം ഇല്ലാതാക്കാന്‍ സഹായിക്കും.

വീട്ടിലെ സാധനങ്ങള്‍ ഉപയോഗിക്കാം

നമുക്ക് പേന്‍ ശല്യം മാറ്റിയെടുക്കാന്‍ വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി മയോണൈസ്, ഒലീവ് ഓയില്‍, ബട്ടര്‍, പെട്രോളിയം ജെല്ലി എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവ തലയില്‍ നന്നായി തേച്ച് പിടിപ്പിച്ച് ചീകണം. ഇത് പേനിനെ വേഗത്തില്‍ നീക്കെ ചെയ്യാന്‍ സഹായിക്കും. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒന്നാണ്.

തുളസിയില

പേന്‍ ശല്യം മാറ്റിയെടുക്കാന്‍ പണ്ടുകാലം മുതല്‍ ഉപയോഗിക്കുന്ന ഒരു എളുപ്പമാര്‍ഗ്ഗമാണ് തുളസി. ഈ തുളസി ഒരു പിടി എടുത്ത് രാത്രിയില്‍ കിടക്കാന്‍ നേരത്ത് മുടിയില്‍ തുരുകി വെക്കണം. പിറ്റേന്ന് തലമുടി നന്നായി ചീകിയാല്‍ പേന്‍ വേഗത്തില്‍ പോകുന്നതായിരിക്കും. ഇത്തരത്തില്‍ അടുപ്പിച്ച് ഒരാഴ്ച്ച ചെയ്താല്‍ തന്നെ തലയില്‍ നിന്നും പേന്‍ശല്യം മാറ്റിയെടുക്കാവുന്നതാണ്.

ചൊറിയണം (കൊടിത്തൂവ)

പറമ്പിലും പാടത്തും കണ്ടുവരുന്നതും എന്നാല്‍ ഒട്ടനവധി ഔഷധ ഗുണങ്ങളുള്ളതുമായ ഒന്നാണ് ചൊറിയണം. ഇത് നന്നായി അരച്ച് താളി പരുവത്തില്‍ ആക്കിയതിന്‌ശേഷം തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകി കളഞ്ഞാല്‍ തലയില്‍ നിന്നും പേന്‍ മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. ഇത് അരക്കാന്‍ എടുക്കുമ്പോള്‍ കൈ ചൊറയാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. താളി രൂപത്തിലാക്കി കഴിയുമ്പോള്‍ ഇത് ചൊറിയുകയില്ല. തലയില്‍ തേയ്ക്കാം.

 

Advertisment