മുട്ട കഴിച്ചാൽ തടി കൊളസ്‌ട്രോള്‍ എന്നിവ കൂടുമോ എന്നെല്ലാം ഭയമുണ്ടെങ്കിലും ആരോഗ്യപരമായി മുട്ട ഏറെ നല്ലതാണെന്ന് ആര്‍ക്കുമറിയാം; മുട്ടയുടെ മഞ്ഞയോ അതോ വെള്ളയോ ആരോഗ്യകരം? പരിശോധിക്കാം..

New Update

തടി കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന പല ഭക്ഷണ വസ്തുക്കളുമുണ്ട്. തടി കുറച്ചാലും ആരോഗ്യം നഷ്ടപ്പെടരുതെന്നത് മുഖ്യം. ഇത്തരത്തില്‍ പെടുന്ന ഭക്ഷണമാണ് മുട്ട. ആരോഗ്യപരമായി മുട്ട ഏറെ നല്ലതാണെന്ന് ആര്‍ക്കുമറിയും. മുട്ടയുടെ മഞ്ഞയോ അതോ വെള്ളയോ ആരോഗ്യകരം, മുട്ട മഞ്ഞ ഒഴിവാക്കണോ തുടങ്ങിയ കാര്യങ്ങളുമുണ്ടാകും. മുട്ട വാസ്തവത്തില്‍ തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും മുട്ട വെള്ള. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ മുട്ട വെള്ള കഴിച്ചു നോക്കൂ. ഏറെ ഗുണമുണ്ടാകും.

Advertisment

publive-image

പ്രോട്ടീന്‍

മുട്ട വെള്ള പ്രോട്ടീന്‍ സമ്പുഷ്ടമാണെന്നതാണ് ഏറെ പ്രധാനം. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. കാരണം ഇത് വിശപ്പു പെട്ടെന്ന് കുറയ്ക്കുന്നു, വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുന്നു, പെട്ടെന്ന് വിശപ്പുണ്ടാക്കുന്നില്ല. മാത്രമല്ല, മസില്‍ ആരോഗ്യത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടവെള്ള കൊഴുപ്പല്ല, പകരം മസിലുകള്‍ ഉറപ്പിയ്ക്കുകയാണ് ചെയ്യുന്നത്. മസില്‍ തടിയല്ല, അത് ആരോഗ്യത്തിന്റെ ലക്ഷണമാണ്.

അമിനോ ആസിഡുകളുമുണ്ട്

മുട്ടവെളളയില്‍ ശരീരത്തിന് ആവശ്യമായ പല അമിനോ ആസിഡുകളുമുണ്ട്. ഇതിനാല്‍ തന്നെ ഇത് ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഉപാപചയ പ്രക്രിയയിലൂടെ ദിവസവും 80-100 വരെ കലോറി നീക്കാന്‍ സാധിയ്ക്കും. തെര്‍മിക് ഇഫക്ട് ഓഫ് ഫുഡ് എന്ന പ്രക്രിയയിലൂടെയാണിത്. ഇതേ രീതിയിലും മുട്ട ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ ഗുണകരമാകുന്നു.

കഴിയ്ക്കുന്ന ഭക്ഷണം

പലപ്പോഴും നാം കഴിയ്ക്കുന്ന ഭക്ഷണം നമുക്ക് തൃപ്തി വരാത്തതിനാല്‍ തൃപ്തി വരും വരെ, വയറു നിറഞ്ഞുവെന്ന തോന്നലുണ്ടാക്കും വരെ കഴിയ്ക്കാനുളള പ്രവണത പലര്‍ക്കുമുണ്ട്. ഇതാണ് തടി കൂടാന്‍ കാരണമാകുന്നത്. എന്നാല്‍ മുട്ട വെള്ള പെട്ടെന്ന് വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും, ഇതിനാല്‍ സംതൃപ്തിയും മതി എന്ന തോന്നലുമുണ്ടാകും. ഇത് അമിത ഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. മുട്ടയിലെ പ്രോട്ടീനാണ് ഈ ഗുണം നല്‍കുന്നത്.

​മുട്ട വെള്ള

മുട്ട വെള്ള ദിവസവും രണ്ടോ മൂന്നോ കഴിയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഇതിലൂടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിയ്ക്കുന്നു. മുട്ട മുഴുവനുമായി രണ്ടു മൂന്നെണ്ണം കഴിയ്‌ക്കേണ്ടതില്ല. കാരണം മുട്ട മഞ്ഞ കൂടുതല്‍ എണ്ണം കഴിയ്ക്കുന്നത് അത്ര ആരോഗ്യകരമാകില്ല. പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവരും അധികം വ്യായാമം ആവശ്യമില്ലാത്തവരും. മുട്ട വെള്ള പ്രാതലിന് ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. ഇത് തയ്യാറാക്കുന്ന രീതിയും പ്രധാനമാണ്. മുട്ട പുഴുങ്ങിയതാണ് കൂടുതല്‍ നല്ലത്. കഴിവതും എണ്ണ ചേര്‍ക്കാത്ത പാചക രീതി. എണ്ണ ചേര്‍ത്ത് തയ്യാറാക്കുന്നുവെങ്കില്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ പാചകം ചെയ്താല്‍ നല്ലതാണ്.

Advertisment