വിറ്റാമിൻ ഡി കൂടുതലായും സൂര്യവെളിച്ചം തട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. രണ്ട് തരത്തിലുള്ള വിറ്റാമിൻ ഡി ഉണ്ട്. വിറ്റാമിൻ ഡി 2 സസ്യഭക്ഷണത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 മൃഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 ആരോഗ്യകരമായ വളർച്ചക്കും വികാസത്തിനും സഹായകരമായതിനാൽ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്.
/sathyam/media/post_attachments/f8SakoawuDTCO0iZO5Ne.jpg)
കുട്ടികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി നൽകുന്ന നിരവധി ഗുണങ്ങളിൽ ചിലത് ഇതാ..
1. പ്രതിരോധശേഷി വർധിപ്പിക്കുന്നു
ശരീരത്തിൽ, കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഹോർമോണിന് സമാനമായി വിറ്റാമിൻ ഡി പ്രവർത്തിക്കുന്നു. കൂടാതെ, വൈറ്റമിൻ ഡി ശ്വാസകോശ, ഇൻഫ്ലുവൻസ വൈറസുകൾക്കെതിരെ പ്രതിരോധം നൽകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
2. ചില രോഗങ്ങളെ തടയുന്നു
പ്രോസ്റ്റേറ്റ് കാൻസർ, കാൻസർ, ഹൃദ്രോഗം എന്നിവ തടയാൻ വിറ്റാമിൻ ഡി സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. എന്നാൽ അവകാശവാദം ഉന്നയിക്കാൻ മതിയായ തെളിവില്ല. അതേസമയം, ഗുരുതരമായ രോഗങ്ങളുള്ള കുട്ടികളുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറവാണെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
3. എല്ലുകളെ ബലപ്പെടുത്തുന്നു
കുട്ടിയുടെ എല്ലുകളുടെ ആരോഗ്യം വരുമ്പോൾ കാൽസ്യത്തെ എല്ലാവരും ശ്രദ്ധിക്കാറുണ്ടെങ്കിലും വിറ്റാമിൻ ഡിയെ ഓർക്കാറില്ല. എന്നാൽ വിറ്റാമിൻ ഡി ഉള്ളപ്പോൾ മാത്രമേ അസ്ഥികളെ ശക്തിപ്പെടുത്തുന്ന ധാതുക്കൾ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയൂവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. കുട്ടികൾ വളരുകയും അസ്ഥികൾ വികസിക്കുകയും ചെയ്യുമ്പോൾ മതിയായ അളവിൽ കാൽസ്യവും ഡിയും ലഭിക്കേണ്ടത് അത്യാവശ്യമാണ്.
4. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
വിറ്റമിൻ ഡി കുറവുള്ള കുട്ടികൾക്ക് ശരീരഭാരം കൂടും. കുട്ടികളുടെ അമിതവണ്ണത്തിന് വിറ്റാമിൻ ഡിയുടെ അപര്യാപ്തത പ്രധാന ഘടകമാണ്.