വണ്ണം കുറയ്ക്കാൻ അത്താഴം ഒഴിവാക്കണോ?';എങ്കിൽ ചില കാര്യങ്ങള്‍ നോക്കാം

New Update

publive-image

വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം ഇതിനാവശ്യമാണ്. എന്ന് മാത്രമല്ല, ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനുമെല്ലാം അനുസരിച്ചാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും. അതുപോലെ തന്നെ, സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ അല്ല വണ്ണം കുറയുക. വ്യായാമം ഫലം കാണുന്നതും രണ്ട് വിഭാഗക്കാരിലും രണ്ട് രീതിയിലായിരിക്കും.

Advertisment

എങ്കിലും ചില കാര്യങ്ങള്‍ പൊതുവായി ശ്രദ്ധിച്ചാല്‍ മാത്രമേ വണ്ണം കുറയ്ക്കാൻ സാധിക്കൂ.

ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശരീരത്തില്‍ ജലാംശം ഇല്ലെങ്കില്‍ ദഹനം മന്ദഗതിയിലാവുകയും, പോഷകങ്ങള്‍ ശരീരത്തില്‍ പിടിക്കാതിരിക്കുകയും, കലോറി എരിയിച്ചുകളയാൻ കഴിയാതിരിക്കുകയുമെല്ലാം ഉണ്ടാകാം. വെള്ളം അധികമാകാതെയും നോക്കണം

പോഷകങ്ങളടങ്ങിയ പാനീയങ്ങള്‍ കൂടുതല്‍ ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കുക. പാല്‍, ബദാം മില്‍ക്ക്, ബട്ടര്‍മില്‍ക്ക്, പച്ചക്കറി ജ്യൂസുകള്‍, ഇളനീര്‍ എന്നിങ്ങനെ പലതും കഴിക്കാവുന്നതാണ്.

മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഒന്നുകില്‍ പരിപൂര്‍ണ്ണമായി ഇതുപേക്ഷിക്കുക. അല്ലെങ്കില്‍, കാര്യമായ അളവില്‍ തന്നെ നിയന്ത്രിക്കുക.

Advertisment