ചെറിയ പനി, ശ്വാസകോശ രോ​ഗങ്ങൾ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടതില്ല; ആന്റബയോട്ടിക്കുകൾ എപ്പോഴൊക്കെ ഉപോ​ഗിക്കണമെന്നും എങ്ങനെ ഉപയോ​ഗിക്കണം എന്നും നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

അണുബാധ ഏതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് നി​ഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ആന്റിബയോട്ടിക്ക് നൽകരുതെന്ന് ഐസിഎംആർ. രോ​ഗികൾക്ക് അത്തരം മരുന്നുകൾ നൽകുമ്പോൾ കൃത്യമായ സമയക്രമം പാലിക്കണമെന്നും ഐസിഎംആർ ഡോക്ടർമാർക്ക് നിർദേശം നൽകി. ഓരോ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം തുടങ്ങിയ വിവരങ്ങൾ ഐസിഎംആർ പുറത്തിറക്കിയ മാർഗരേഖയിലുണ്ട്.

Advertisment

publive-image

ത്വക്ക് രോ​ഗങ്ങൾ, ശരീര കോശങ്ങളെ ബാധിക്കുന്ന അണുബാധകൾ തുടങ്ങിയ രോ​ഗങ്ങൾക്ക് അഞ്ച് ദിവസവും, സമൂഹ വ്യാപനത്തിലൂടെ ഉണ്ടാകുന്ന ന്യുമോണിയക്ക് അഞ്ച് ദിവസവും, ആശുപത്രി പോലുള്ള ആരോ​ഗ്യ സംവിധാനങ്ങളിൽ നിന്നും പകരുന്ന ന്യുമോണിയക്ക് എട്ടു ദിവസവുമാണ് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കേണ്ടതെന്ന് ഐസിഎംആറിന്റെ പുതിയ മാർ​ഗനിർദേശങ്ങളിൽ പറയുന്നു.

ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്ക് എംപിരിക് ആൻറിബയോട്ടിക് തെറാപ്പി നടത്താമെന്നും ഐസിഎംആർ നിർദേശിച്ചു. സാധാരണയായി, കഠിനമായ സെപ്‌സിസ്, സെപ്റ്റിക് ഷോക്ക്, ​ഗുരുതരമായ ന്യുമോണിയ തുടങ്ങിയ രോ​ഗങ്ങൾ ബാധിച്ചവർക്കാണ് എംപിരിക് ആൻറിബയോട്ടിക് തെറാപ്പി ശുപാർശ ചെയ്യുന്നത്.

ന്യുമോണിയ, സെപ്റ്റിസീമിയ മുതലായ രോ​ഗങ്ങളുടെ ചികിത്സയ്ക്കായി പ്രധാനമായും ഉപയോ​ഗിക്കുന്നു കാർബപെനെം എന്ന ആൻറിബയോട്ടിക്ക് വലിയൊരു ശതമാനം രോ​ഗികളിലും ഫലപ്രദമാകാറില്ലെന്ന് 2021 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ ഐസിഎംആർ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയിരുന്നു. ഉയർന്ന അളവിൽ നൽകുമ്പോൾ ബാക്ടീരിയകൾ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതാണ് ഇതിനു കാരണം.

Advertisment