ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ അറ്റ്‌ലസ് 2019-ലെ കണക്ക് പ്രകാരം ഇന്ത്യയിലെ മുതിര്‍ന്നവരില്‍ ഏകദേശം 77 ദശലക്ഷം പേര്‍ക്ക് മാത്രം 2019-ല്‍ പ്രമേഹം ബാധിച്ചു. ഇത് 2030-ല്‍ 101 ദശലക്ഷമായും 2045-ല്‍ 134 ദശലക്ഷമായും ഉയരുമെന്നും പ്രവചിക്കുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്. ചെറുപ്പക്കാരിലും കുട്ടികളിലും പ്രമേഹം വര്‍ദ്ധിക്കുന്നു. ഇതിന് കാരണമായി ഒന്നിലധികം ഘടകങ്ങള്‍ ഉണ്ട്: മോശം ജീവിതശൈലി, വളരെയധികം സംസ്‌കരിച്ച ഭക്ഷണം മുതലായവ.
എന്നിരുന്നാലും, കുട്ടികളിലെയും യുവജനതയിലെയും അപകടസാധ്യതകള്‍ ടൈപ്പ് 2 പ്രമേഹത്തില്‍ മാത്രം ഒതുങ്ങുന്നില്ല: ടൈപ്പ് 1 പ്രമേഹവും ഉണ്ട്, ഇത് കുട്ടികളിലും യുവാക്കളിലും വളരെയധികം കണ്ടുവരുന്നു. ആഗോളതലത്തില്‍, 1,110,100 കുട്ടികളും 20 വയസ്സിന് താഴെയുള്ള കൗമാരക്കാരിലും ടൈപ്പ് 1 പ്രമേഹം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 1 പ്രമേഹം പ്രതിവര്‍ഷം 3% വര്‍ദ്ധിക്കുന്നതായും കണക്കാക്കപ്പെടുന്നു.
ടൈപ്പ് 1 പ്രമേഹത്തില്‍, പ്രതിരോധ സംവിധാനം പാന്‍ക്രിയാസിനെ ആക്രമിക്കുകയും ഇന്‍സുലിന്‍ 3 ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രമേഹം സാധാരണയായി ജനിതക ഘടകങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. ടൈപ്പ് 2 പ്രമേഹത്തില്‍, പാന്‍ക്രിയാസ് ഇന്‍സുലിന്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ശരീരം ഇന്‍സുലിന്‍ പ്രതിരോധം കൂട്ടുന്നു. പാന്‍ക്രിയാസ് കൂടുതല്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു, ഒടുവില്‍ അവയവം തളര്‍ന്നുപോകുന്നു.
അവസാനം പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തുന്നു. ടൈപ്പ് 2 പ്രമേഹം ഭക്ഷണക്രമം, പരിമിതമായ വ്യായാമം, അല്ലെങ്കില്‍ ജനിതകപരം എന്നിങ്ങനെ വിവിധ ഘടകങ്ങളാല്‍ സംഭവിക്കാം. കുട്ടികളിലെ പൊണ്ണത്തടിയുടെ നിരക്ക് കുതിച്ചുയരുന്നത് പീഡിയാട്രിക് ടൈപ്പ് 2 പ്രമേഹ കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.
റെറ്റിനയെ ബാധിക്കുന്ന പ്രമേഹത്തിന്റെ നേത്ര സംബന്ധമായ സങ്കീര്‍ണതയാണ് ഡയബറ്റിക് റെറ്റിനോപ്പതി. രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് കാരണം കണ്ണിലെ രക്തക്കുഴലുകള്‍ പൊട്ടുകയോ വീര്‍ക്കുകയോ ചോര്‍ച്ചയോ ഉണ്ടാക്കാം; ഇത് ക്രമേണ കണ്ണിന് കേടുവരുത്തുന്നു. ഡിആര്‍ പ്രാരംഭ ഘട്ടത്തില്‍ ലക്ഷണമില്ലാത്തതാണ്, എന്നാല്‍ പുരോഗമിക്കുമ്പോള്‍, അത് വായനയില്‍ ബുദ്ധിമുട്ട്, മങ്ങിയ കാഴ്ച, ഫ്‌ലോട്ടിംഗ് പാടുകള്‍, മറ്റ് കാഴ്ചാ സങ്കീര്‍ണതകള്‍ എന്നിവയ്ക്ക് കാരണമാകും.