തണുപ്പ് കാലത്ത് നവജാത ശിശുക്കള്‍ക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്; ശൈത്യകാലത്ത് കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ പരിചരണവും പിന്തുണയും ആവശ്യമാണ്; നവജാത ശിശുക്കള്‍ക്കുള്ള വിന്റര്‍ കെയര്‍ ടിപ്പുകള്‍ ഇവയാണ്..

New Update

ശൈത്യകാലത്ത് കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ പരിചരണവും പിന്തുണയും ആവശ്യമാണ്. കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ ചൂട് നഷ്ടപ്പെടും. അവര്‍ക്ക് തണുപ്പിനെ നേരിടാനുള്ള കഴിവ് കുറവാണ്. കുട്ടികള്‍ക്ക് വിറയലിലൂടെ ചൂട് വര്‍ദ്ധിപ്പിക്കാനുള്ള കഴിവില്ല. തണുത്തു കഴിഞ്ഞാല്‍ സ്വയം ചൂടുപിടിക്കാന്‍ ആവശ്യമായ കൊഴുപ്പും അവരില്‍ ഇല്ല.

Advertisment

publive-image

നവജാതശിശുക്കള്‍ക്കുള്ള വിന്റര്‍ കെയര്‍ ടിപ്പുകള്‍ ഇവയാണ്..

നിങ്ങളുടെ കുഞ്ഞിനെ നന്നായി വസ്ത്രം ധരിപ്പിക്കുക..

ഈ സമയത്ത് കുട്ടികളെ നന്നായി വസ്ത്രം ധരിപ്പിക്കണം. പാന്റും ബോഡിസ്യൂട്ടും പോലെയുളള വസ്ത്രം ധരിപ്പിക്കാം. കുഞ്ഞിന് ചൂട് നിലനിര്‍ത്താന്‍ നീളന്‍ കൈയുളള ഉടുപ്പുകള്‍ വേണം ധരിപ്പിക്കാന്‍. ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍  ജാക്കറ്റ്, തൊപ്പി, ഷൂകള്‍ എന്നിവയും ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്കായി കോട്ടണ്‍ തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

ഇന്‍ഡോര്‍ താപനില..

വീടിനുളളിലെ ഉയര്‍ന്ന താപനില ഒരു പ്രശ്‌നമാകാം. ഇന്‍ഡോര്‍ താപനിലയില്‍ ഈര്‍പ്പം കുറവാണ്. ഇത് മൂലം  കുഞ്ഞുങ്ങളുടെ ചര്‍മ്മത്തെ വരണ്ടതാകാം. അത് ഒഴിവാക്കാന്‍ ഇന്‍ഡോര്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ നിലനിര്‍ത്തുക. ഹീറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍, അത് മുറിയിലെ നീരാവി വലിച്ചെടുക്കുകയും വായു വരണ്ടതാക്കുകയും ചെയ്യും. അതിനാല്‍, മുറിയില്‍ ഒരു ഹ്യുമിഡിഫയര്‍ സ്ഥാപിക്കുക, അങ്ങനെ ഈര്‍പ്പത്തിന്റെ അളവ് മികച്ച രീതിയില്‍ നിലനിര്‍ത്താനാകും.

മോയ്‌സ്ചറൈസ് ചെയ്യുക..

കുഞ്ഞിന്റെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയിരിക്കും, തണുപ്പ് കാലത്ത് അത് വരണ്ടതാകും.കുഞ്ഞിന്റെ മൃദുലവും സെന്‍സിറ്റീവുമായ ചര്‍മ്മത്തിന് അനുയോജ്യമായ ഒരു മോയ്‌സ്ചറൈസര്‍ തിരഞ്ഞെടുക്കുക.

വാക്‌സിനേഷന്‍.. 

ശൈത്യകാലത്ത്, നവജാതശിശുവിന് അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്. അതിനാല്‍ കുട്ടിക്ക് ശരിയായ സമയത്ത് വാക്‌സിനേഷന്‍ നല്‍കുന്നത് വളരെ പ്രധാനമാണ്. ഡോക്ടറെ സമീപിച്ച് കൃത്യമായി വാക്‌സിന്‍ നല്‍കുക.

മുലപ്പാല്‍..

മുലപ്പാലില്‍ ആന്റിബോഡികളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് കുഞ്ഞിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനും സഹായിക്കുന്നു. കുഞ്ഞിന് ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും ഇത് നല്‍കുന്നു. മുലയൂട്ടുന്ന സമയത്ത് നിങ്ങളുടെ ശരീരത്തിന്റെ ചൂട് കുഞ്ഞിന് ആശ്വാസം നല്‍കും.

ശുചിത്വം പാലിക്കുക..

കുഞ്ഞിനെ പരിപാലിക്കുന്നവരുടെ ആരോഗ്യവും ശുചിത്വവും വളരെ പ്രധാനമാണ്. കുഞ്ഞിനെ പരിചരിക്കുമ്പോഴെല്ലാം കൈകള്‍ കഴുകി സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക.

Advertisment