ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ മറികടക്കുന്നതിനായുള്ള സൂപ്പര്‍ ഫുഡുകള്‍ ശരീരത്തിന് ഏറെ പ്രധാനമാണ്. ഇതില്‍ ഒന്നാണ് തൈരും ഉണക്കമുന്തിരിയും ചേര്‍ന്നുള്ള ഭക്ഷണം. ഈ കോമ്പിനേഷന്‍ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുക മാത്രമല്ല മറ്റ് പല ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാനും സഹായിക്കുന്നു.
- മലബന്ധം ഒഴിവാക്കുന്നു
ഈ കോംബോ ചീത്ത ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നതിനും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. തൈര് ഒരു പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ ഉപയോഗം കുടലിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.
- അകാല നര തടയുന്നു
തൈരും ഉണക്കമുന്തിരിയും ചേര്‍ത്ത് കഴിക്കുന്നത് അകാലനര കുറയ്ക്കുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, തൈരും ഉണക്കമുന്തിരിയും ഒരുമിച്ച് കഴിക്കുന്നതിലൂടെ അകാല നര, മുടികൊഴിച്ചില്‍ എന്നിവ തടയാം.
- ആര്‍ത്തവ വേദന ഒഴിവാക്കുന്നു
തൈര്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് കഴിക്കുന്നത്തിലൂടെ ആര്‍ത്തവ വേദനയ്ക്ക് ആശ്വാസം ലഭിക്കുക മാത്രമല്ല, പിഎംഎസ് (പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം) കൈകാര്യം ചെയ്യാനും സഹായിക്കുന്നു.
- വരണ്ട ചര്‍മ്മത്തിന് ഉത്തമം
കറുത്ത ഉണക്കമുന്തിരിയും അര ടീസ്പൂണ്‍ തൈരും കൊഴുപ്പുള്ള ചൂട് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ചര്‍മം വരണ്ടതാകുന്നതിനെ തടയുന്നു.
- എല്ലുകളുടെ ബലത്തിന്
തൈര്, ഉണക്കമുന്തിരി എന്നിവയില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും സന്ധികളുടെയും ബലം വര്‍ദ്ധിപ്പിക്കുന്നതിന് അവ സഹായിക്കുന്നു.