കൊളസ്‌ട്രോളിന്റെ അളവ് മനുഷ്യശരീരത്തില്‍ നിശ്ചിതപരിധിയില്‍ കൂടിയാല്‍ മാരകമായ പല രോഗങ്ങള്‍ക്കും കാരണമാകും; കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതൊക്കെയാണ്..

New Update

രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് മനുഷ്യശരീരത്തില്‍ നിശ്ചിതപരിധിയില്‍ കൂടിയാല്‍ മാരകമായ പല രോഗങ്ങള്‍ക്കും കാരണമാകും. ചീത്ത കൊളസ്‌ട്രോളായ എല്‍ ഡി എല്‍ രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞു കൂടുകയും ഉള്‍വ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്‌കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവക്ക് കാരണമായേക്കാം.

Advertisment

publive-image

നാരുവര്‍ഗം..

ഭക്ഷണത്തില്‍ നാരുവര്‍ഗം, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതോടെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനാകും. സമീപകാല ഗവേഷണമനുസരിച്ച്, നഗരത്തിലെ ഏകദേശം 25-30% ആളുകളിലും ഗ്രാമീണ മേഖലയിലെ 15-20% ആളുകളിലും കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്തിയതായി കണ്ടെത്തി. അതിനാല്‍, പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. ചില പാനീയങ്ങളിലൂടെയും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാം.

ഗ്രീന്‍ ടീ..

ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് ഗ്രീന്‍ ടീ. ഇതില്‍ കാറ്റെച്ചിനുകളും മറ്റ് ആന്റിഓക്‌സിഡന്റ് കോമ്പൗണ്ടുകളും അടങ്ങിയിരിക്കുന്നു. ഗ്രീന്‍ ടീ കുടിക്കുന്നത് എല്‍ഡിഎല്‍ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

തക്കാളി ജ്യൂസ്..

തക്കാളിയില്‍ ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. നിയാസിന്‍, കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. രണ്ട് മാസം ദിവസവും 280 മില്ലി തക്കാളി ജ്യൂസ് കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവില്‍ വ്യത്യാസം വരുത്തുമെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു

സോയ മില്‍ക്ക്..

സോയ പാലില്‍ പൂരിത കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. ഉയര്‍ന്ന കൊഴുപ്പുള്ള  പാലിന് പകരം സോയ പാല്‍ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഫുഡ് ആന്‍ഡ് ഡ്രഗ് അസോസിയേഷന്‍ (FDA) പൂരിത കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും 25 ഗ്രാം സോയ പ്രോട്ടീനും ശുപാര്‍ശ ചെയ്യുന്നു.

ഓട്‌സ് മില്‍ക്ക്..

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഓട്‌സ് മില്‍ക്ക് വളരെ ഫലപ്രദമാണ്. പോഷകങ്ങള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ഹൃദ്രോഗ സാധ്യത കുറയ്ക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതിന് ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. ഒരു കപ്പ് ഓട്‌സ് പാലില്‍ 1.3 ഗ്രാം ബീറ്റ ഗ്ലൂക്കണ്‍ അടങ്ങിയിരിക്കുന്നു.

Advertisment