മിതമായ തോതില‍ോ കുറഞ്ഞ തോതിലോ ഒക്കെയുള്ള സമ്മർദം തലച്ചോറിന്റെ പ്രവർത്തനത്തിന് ​ഗുണം ചെയ്യുമെന്ന് പുതിയ പഠനം; വർക്കിങ് മെമ്മറി വിഭാ​ഗത്തിലുള്ള പ്രവർത്തനങ്ങളെ ഇത് എളുപ്പമാക്കും; കൂടുതലറിയാം..

New Update

മിതമായ തോതില‍ോ കുറഞ്ഞ തോതിലോ ഒക്കെയുള്ള സമ്മർദം തലച്ചോറിന്റെ പ്രവർത്തനത്തിന് ​ഗുണം ചെയ്യുമെന്നാണ് പുതിയൊരു പഠനം പങ്കുവെക്കുന്നത്. കുറഞ്ഞ തോതിലോ അതല്ലെങ്കിൽ മിതമായ തോതിലോ ഉള്ള സമ്മർദം ഓർമശക്തിയെ മെച്ചപ്പെടുത്തുമെന്നാണ് പഠനത്തിൽ പറയുന്നത്. ദൈംദിന ജോലികൾക്കിടയിൽ ഫോൺനമ്പർ ഓർത്തുവെക്കുക, അതല്ലെങ്കിൽ പ്രത്യേകം സ്ഥലങ്ങൾ ഓർത്തെടുക്കുക തുടങ്ങിയ വർക്കിങ് മെമ്മറി വിഭാ​ഗത്തിലുള്ള പ്രവർത്തനങ്ങളെ എളുപ്പമാക്കുമെന്നാണ് പഠനം പറയുന്നത്.

Advertisment

publive-image

എന്നാൽ ഒരു മുൻകരുതലും ​ഗവേഷകർ നൽകുന്നുണ്ട്. മിതമായ തോതിലുള്ള സമ്മർദം മാത്രമാണ് തലച്ചോറിന് ​ഗുണം ചെയ്യുന്നത്. സമ്മർദം അമിതമാവുകയോ അത് സ്ഥിരമാവുകയോ ചെയ്താൽ ​ദോഷം ചെയ്യുമെന്നതിൽ സംശയമില്ല എന്നും അവർ വാദിക്കുന്നു. തീരുമാനങ്ങൾ സ്വയം നടപ്പിലാക്കുന്നതിൽ ആശയക്കുഴപ്പം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, മൈ​ഗ്രേൻ, തലവേദന, ഉയർന്ന രക്തസമ്മർദം തുടങ്ങിയവയൊക്കെ സമ്മർദം അധികമാവുന്നതിന്റെ ഫലമായി വരാം.

ഇവയെല്ലാം മിക്കവർക്കും അറിയുന്നതുമാണ്. എന്നാൽ കുറഞ്ഞ തോതിലുള്ള സമ്മർദം ശരീരത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് കുറഞ്ഞ വിവരങ്ങളേ ഉള്ളുവെന്നും അതു വ്യക്തമാക്കുകയാണ് പഠനത്തിലൂടെ ഉദ്ദേശിച്ചതെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ അസഫ് ഒഷ്രി പറയുന്നു.

കുറഞ്ഞ തോതിൽ സമ്മർദം കൈകാര്യം ചെയ്യുന്നവർ ഭാവിയിൽ കടുത്ത സമ്മർദം വന്നാലും നേരി‍ടാൻ പ്രാപ്തരായിരിക്കുമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ, ഹ്യൂമൻ കണക്ടം പ്രൊജക്റ്റിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഉപയോ​ഗിച്ചത്. ആയിരത്തോളം പേരുടെ എംആർഐ സ്കാൻ പരിശോധിച്ച ​ഗവേഷകർക്ക്, മിതമായ തോതിൽ സമ്മർദം നേരിട്ടവരുടെ തലച്ചോറിന്റെ വർ‌ക്കിങ് മെമ്മറി ഉൾപ്പെടുന്ന ഭാ​ഗം സജീവമായി പ്രവർത്തിച്ചതായി കണ്ടെത്തി.

Advertisment