തടി കുറയ്ക്കണം എന്ന് പലര്‍ക്കും ആഗ്രഹം ഉണ്ടായിരിക്കും. എന്നാല്‍, ഡയറ്റും വ്യായാമവും എല്ലാം ഓര്‍ക്കുമ്പോള്‍ മടി പിടിച്ചിരിക്കുന്നവരും ഉണ്ട്. അധികം ഡയറ്റും വ്യായാമവും ഇല്ലാതെ തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ് പരിചയപ്പെടുത്തുന്നത്. ആരോഗ്യപ്രദമായ രീതിയില്‍ തന്നെ നിങ്ങള്‍ക്ക് തടി കുറയ്ക്കാവുന്നതാണ്.
​നാരങ്ങാ വെള്ളം..
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നാരങ്ങ നീര് കുടിക്കുക എന്നത്. ഇത് ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വെറും വയറ്റില്‍ കുടിച്ചാല്‍ ശരീരത്തില്‍ നിന്നും കൊഴുപ്പ് ദഹിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദഹനം കൃത്യമായി നടക്കുന്നതിനും ശരീരത്തിലേയ്ക്ക് വേണ്ടത്ര ആന്റിഓക്‌സിഡന്റ്‌സ് എത്തുന്നതിനും ഇത് സഹായിക്കുന്നു. ഇതെല്ലാം കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.
​ജീരകവെള്ളം..
നാരങ്ങ അലര്‍ജി ഉള്ളവര്‍, അല്ലെങ്കില്‍ വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് കുടിക്കാവുന്ന ഒന്നാണ് ജീരകവെള്ളം. രാവിലെ നാരങ്ങ വെള്ളത്തിന് പകരം വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുക. ഇതിനായി തലേദിവസം ജീരകം കുതിര്‍ത്ത് ഈ വെള്ളം പിറ്റേ ദിവസം രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. അല്ലെങ്കില്‍ ജീരകം എടുത്ത് തിളപ്പിച്ച് ഈ വെള്ളം ചെറു ചൂടോടെ കുടിക്കുന്നതും നല്ലതുതന്നെ. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ഇത് വേഗത്തില്‍ സഹായിക്കും.
​പ്രോട്ടീന്‍ അടങ്ങിയ ആഹാരം..
നമ്മള്‍ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കുറച്ച് പ്രോട്ടീന്‍ റിച്ചായിട്ടുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. നമ്മളുടെ ശരീരം പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് ഊര്‍ജം അനിവാര്യമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ഫാറ്റ് ശരീരത്തില്‍ അധികം എത്തുന്നില്ല. അതിനാല്‍ ശരീരം ഉള്ള കൊഴുപ്പ് ഊര്‍ജമാക്കി മാറ്റുന്നു. കൂടുതലായി വേണ്ടിവരുന്ന ഊര്‍ജത്തിനായി പ്രോട്ടീന്‍ റിച്ച് ഫുഡ് കഴിക്കുമ്പോള്‍ ശരീരം പ്രോട്ടീന്‍ ഊര്‍ജമാക്കി മാറ്റുന്നു.
ധാന്യങ്ങള്‍..
ധാന്യങ്ങള്‍ പൊടിപ്പിച്ചാണ് നമ്മള്‍ കഴിക്കുന്നത്. എന്നാല്‍, ധാന്യങ്ങള്‍ മുഴുവനോടെ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച് നോക്കൂ! ധാന്യങ്ങളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകളടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നുണ്ട്. നമ്മളുടെ ശരീരത്തില്‍ ദഹനം കൃത്യമായി നടന്നാല്‍ തന്നെ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് കൂടുന്നതെല്ലാം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇല്ലാതാക്കാനും സാധിക്കും.
​കൃത്യസമയത്ത് ഭക്ഷണം..
മൂന്ന് നേരം ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ നമുക്ക് തടിയും വയറും കുറയ്ക്കാന്‍ സാധിക്കുന്നതാണ്. മൂന്ന് നേരം കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂടാതിരിക്കാനും അത് കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് ശീലിക്കാവുന്നതാണ്. ഇത് വളരെ നല്ലതാണ്.