സ്‌കൂളിലോ അല്ലെങ്കില്‍ ജോലിക്കോ പോകുമ്പോള്‍ ഇയര്‍ബഡ് ഉപയോഗിച്ചാണ് സാധാരണ എല്ലാവരും ചെവി വ്യത്തിയാക്കുന്നത്. ഇങ്ങനെ ഒരു ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് അത്ര നല്ലതല്ല. ചെവിയിലെ ഇയര്‍ വാക്‌സ് കളയാന്‍ ചിലര്‍ പേന, ഹെയര്‍ പിന്‍, പേപ്പര്‍, ക്ലിപ്പുകള്‍ എന്നിവയെല്ലാം ഉപയോഗിക്കാറുണ്ട്. ഇതൊക്കെ അവസാനം വലിയ ദുരന്തിലേക്ക് നയിച്ചേക്കാം.
എല്ലാവരും ചെവി എപ്പോഴും വ്യത്തിയാക്കേണ്ട ആവശ്യമില്ലായിരിക്കും. പക്ഷെ അഴുക്ക് അടിഞ്ഞു കൂടുമ്പോള്‍ ചെവി വേദന, അണുബാധയ്ക്കുള്ള സാധ്യത, താല്‍ക്കാലിക ശ്രവണ നഷ്ടം, എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പല കേസുകളിലും ചെവിയിലെ അഴുക്ക് സ്വയം പുറത്തേക്ക് വരാറുണ്ട്. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ചെവിയില്‍ നിന്ന് അടിഞ്ഞ് കൂടിയ അഴുക്ക് എടുത്ത് കളയേണ്ടി വരുന്നത്.
ചെവിയിലെ അഴുക്ക് പുറത്തേക്ക് വന്നില്ലെങ്കില്‍ ഇത് അകറ്റാനും ചെവിയിലെ തടസം മാറ്റാനും ചില ലളിതമായ പ്രതിവിധികളുണ്ട്. വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ഒരു പരിഹാരമാര്‍ഗമുണ്ട്..
1. രണ്ടോ മൂന്നോ തുള്ളി ബദാം ഓയില്‍ ദിവസവും 3 മുതല്‍ അഞ്ച് തവണ ചെവിയില്‍ വയ്ക്കാം.
2. ചെവിയുടെ ഉള്ളിലൂടെ എണ്ണ കൃത്യമായി ഒഴുകാന്‍ കൃത്യമായി ഒരു വശത്തേക്ക് തല ചെരിച്ച് വച്ച് കിടക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
3. രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇത് ചെയ്യാന്‍ ശ്രമിക്കണം.
4. രണ്ടാഴ്ചക്കുള്ളില്‍ ചെവിയിലെ അഴുക്ക് പുറത്തേക്ക് സ്വയം ഇളകി വരും.
ഹെയര്‍ പിന്‍, ടൂത്ത് പിക്ക് എന്നിവയൊന്നും അഴുക്ക് എടുത്ത് കളയാന്‍ ഉപയോഗിക്കരുത്. ഇയര്‍ വാക്‌സുകളോ ഇയര്‍ വാക്വമോ ചെവിയില്‍ നിന്ന് അഴുക്ക് എടുത്ത് കളയാന്‍ ഉപയോഗിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.