ആധുനിക കാലത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച മെന്‍സ്ട്രല്‍ കപ്പ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ സാനിറ്ററി പാഡുകള്‍ക്ക് പകരമായി സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒന്നാണ്. സ്ത്രീകളുടെ ആര്‍ത്തവത്തെ ആശ്രയിച്ച്, ശുചിത്വ ആവശ്യങ്ങള്‍ക്കായി കപ്പ് നീക്കം ചെയ്യുകയും വൃത്തിയാക്കുകയും വേണം.
മെന്‍സ്ട്രല്‍ കപ്പ് ആദ്യം സി ആകൃതിയില്‍ മടക്കി യോനിയില്‍ തിരുകുക. ഇതിനുശേഷം ഇത് സ്വമേധയാ വികസിക്കുകയും യോനിയിലെ ഭിത്തികളില്‍ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. അവ വീണ്ടും ഉപയോഗിക്കാനും അണുവിമുക്തമാക്കാനും കഴിയും. സാനിറ്ററി നാപ്കിനുകളെ അപേക്ഷിച്ച് വളരെ ന്യായമായ വിലയിലാണ് ഇവ വരുന്നത്.
നിങ്ങള്‍ക്ക് സിലിക്കണ്‍ അലര്‍ജിയുണ്ടെങ്കില്‍ ആര്‍ത്തവ കപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ഇപ്പോള്‍ വിപണിയില്‍ ധാരാളം സിലിക്കണ്‍ രഹിത ആര്‍ത്തവ കപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് സിലിക്കണ്‍ അലര്‍ജിയുണ്ടെങ്കില്‍ സിലിക്കണ്‍ അടിസ്ഥാനമാക്കിയുള്ള കപ്പ് ഉപയോഗിക്കരുത്. നിങ്ങളുടെ യോനിയുടെ അകത്തും പുറത്തും ചുവന്ന തിണര്‍പ്പുകളും വീക്കവും ഉണ്ടാക്കാന്‍ ഇത് കാരണമാകും.
നന്നായി യോജിക്കുന്ന ഒരു മെന്‍സ്ട്രല്‍ കപ്പ് യോനിയില്‍ കൃത്യമായി നില്‍ക്കും. അത് പകല്‍ സമയത്ത് അധികം ചലിക്കില്ല. എന്നാല്‍ നിങ്ങള്‍ക്ക് അടുത്തിടെ എന്തെങ്കിലും യോനിയില്‍ ശസ്ത്രക്രിയയോ ഗര്‍ഭച്ഛിദ്രമോ പ്രസവമോ ഉണ്ടായിട്ടുണ്ടെങ്കില്‍, മെന്‍സ്ട്രല്‍ കപ്പുകളും ടാംപണുകളും ഉപയോഗിക്കുന്നതില്‍ നിന്ന് ആറാഴ്ചയെങ്കിലും വിട്ടുനില്‍ക്കുക.
ചിലര്‍ക്ക് മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ശരീരഘടനയിലെ വ്യത്യാസങ്ങള്‍ അല്ലെങ്കില്‍ വജൈനിസ്മസ് പോലുള്ള അവസ്ഥകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് ഒരു വ്യക്തിക്ക് യോനിയില്‍ മെന്‍സ്ട്രല്‍ കപ്പ് തിരുകാന്‍ ശ്രമിക്കുമ്പോള്‍ വേദനയുണ്ടാക്കുന്നു. ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് വജൈനിസ്മസ് ഉണ്ടെങ്കില്‍, ഒരു മെന്‍സ്ട്രല്‍ കപ്പോ അല്ലെങ്കില്‍ ടാംപണോ തിരുകുന്നത് നിങ്ങള്‍ക്ക് ശരിക്കും അസ്വസ്ഥതയുണ്ടാക്കും.