ആളുകളിൽ പെട്ടെന്ന് ആവര്‍ത്തിച്ചുള്ള ചലനങ്ങളോ ഞെട്ടലോ ഞെരുക്കങ്ങളോ ശബ്ദങ്ങളോ ഉണ്ടാക്കുന്ന ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ആണ് ടൂറെറ്റ് സിന്‍ഡ്രോം; ടൂറെറ്റ് സിന്‍ഡ്രോമിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

New Update

ആളുകളിൽ പെട്ടെന്ന് ആവര്‍ത്തിച്ചുള്ള ചലനങ്ങളോ ഞെട്ടലോ ഞെരുക്കങ്ങളോ ശബ്ദങ്ങളോ ഉണ്ടാക്കുന്ന ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ആണ് ടൂറെറ്റ് സിന്‍ഡ്രോം. ജനിതകമോ പാരിസ്ഥിതികമോ ആയ ഘടകങ്ങളായിരിക്കാം ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ തുടക്കത്തില്‍ കണ്ടെത്താനും സാധിക്കുകയില്ല.

Advertisment

publive-image

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രകാരം ഒരു കുട്ടിക്ക് 5 മുതല്‍ 10 വയസ്സ് വരെ പ്രായമാകുമ്പോള്‍ രോഗലക്ഷണം കാണപ്പെടാം. ഈ രോഗത്തിന്റെ ഏറ്റവും പ്രാഥമിക ലക്ഷണം ഞരമ്പ് വലിക്കപ്പെടുന്നത് പോലെ തോന്നുന്നതാണ്.ഇത് വഴി ഇവരില്‍ ഞെട്ടലലുകള്‍ പോലെ കാണപ്പെടുന്നു. ഇത് മൃദുവായത് മുതല്‍ കഠിനമായത് വരെയാകാം. ഇതിനെ പല വിധത്തില്‍ തരം തിരിക്കാം.

സിമ്പിള്‍ മോട്ടോര്‍ ടിക്കുകള്‍ - പരിമിതമായ എണ്ണം പേശി ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന പെട്ടെന്നും വളരെ കുറഞ്ഞ സമയത്തേക്കും ഉണ്ടാവുന്ന ആവര്‍ത്തിച്ചുള്ള സങ്കോചങ്ങളാണ് ഇത്തരത്തിലുള്ള ഞെട്ടലുകള്‍. ഇതില്‍ കണ്ണ് ചിമ്മല്‍, തോളില്‍ അല്ലെങ്കില്‍ തോളെല്ലല്‍, വായയുടെ ചലനങ്ങള്‍, തല കുലുക്കുക എന്നിവയില്‍ മാറ്റം വരുന്നു.

സങ്കീര്‍ണ്ണമായ മോട്ടോര്‍ ടിക്‌സ് - ഇവ പല പേശി ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന ചലനങ്ങളെയാണ് പറയുന്നത്. ഇത് അല്‍പം കൂടി സങ്കീര്‍ണമായ അവസ്ഥയില്‍ ആയിരിക്കും. ഇതിന്റെ ഉദാഹരണങ്ങള്‍ തല കുലുക്കുന്നതും, തോള്‍ ഭയങ്കകരമായി കുലുക്കുന്നതും ആണ്. മാത്രമല്ല വസ്തുക്കളെ മണക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുമ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. മുഖത്തെ പേശികളിലും ഇതേ പ്രശ്‌നം ഉണ്ടായിരിക്കും.

സിമ്പിള്‍ വോക്കല്‍ ടിക്‌സ് - ഒരു വ്യക്തി തുടര്‍ച്ചയായി ഉണ്ടാക്കുന്ന ആവര്‍ത്തന ശബ്ദങ്ങളാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നത്. തൊണ്ട മുരടനക്കല്‍, മണം പിടിക്കല്‍, ചുമ, വിസില്‍, പോലുള്‌ല ശബ്ദങ്ങള്‍ അല്ലെങ്കില്‍ മുറുമുറുപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കാംപ്ലക്‌സ് വോക്കല്‍ ടിക്‌സ് - ഒരു വ്യക്തി സ്വന്തം വാക്കുകളും ശൈലികളും, അല്ലെങ്കില്‍ മറ്റുള്ളവരുടെ വാക്കുകളും ശൈലികളും സ്വന്തം ഇഷ്ടം പോലെ പ്രകടിപ്പിക്കുകയോ തുടര്‍ച്ചയായി ആവര്‍ത്തിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഇത്.

നിങ്ങളുടെ കുട്ടി അനിയന്ത്രിതമായ ചലനങ്ങളോ ശബ്ദങ്ങളോ കാണിക്കുന്നതോ അസാധാരണമായ പെരുമാറ്റം കാണിക്കുന്നതോ ഇത്തരം കാര്യങ്ങള്‍ ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുമ്പോഴോ ആയിരിക്കും ഡോക്ടറെ കാണേണ്ടത്.

Advertisment