മികച്ച ഗുണങ്ങള്‍ നല്‍കുന്ന മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ഇഡ്ഡലി; പലവിധ ആരോഗ്യ ഗുണങ്ങളാണ് ഇഡ്ഡലിയും സാമ്പാറും നല്‍കുന്നത്; ഇഡ്ഡലി സാമ്പാർ ഗുണങ്ങള്‍ മനസ്സിലാക്കാം..

New Update

മലയാളികളുടെ ദേശീയ ഭക്ഷണമായി വേണമെങ്കില്‍ നമുക്ക് ഇഡ്ഡലി കണക്കാക്കാം. അത്രക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഡ്ഡലി. ദിനവും ഇഡ്ഡലിയും സാമ്പാറും കഴിക്കാന്‍ പോലും ഇഷ്ടപ്പെടുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നല്‍കുന്നത്. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഡ്ഡലി സാമ്പാറും എന്ന് കഴിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

Advertisment

publive-image
ഇഡ്ഡലി നമ്മുടെ എക്കാലത്തേയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇതിനോടൊപ്പം സാമ്പാര്‍ ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. മാത്രമല്ല ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇഡ്ഡലി. ഇതില്‍ കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. മാത്രമല്ല ഇതില്‍ കലോറി കുറഞ്ഞതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിതവണ്ണം ഉണ്ടാവും എന്നതിനെക്കുറിച്ച് ആരും പേടിക്കേണ്ടതില്ല.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഡ്ഡലി ശീലമാക്കാവുന്നതാണ്. മറ്റ് പല ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും പലപ്പോഴും ദഹന പ്രശ്‌നം എന്ന പ്രശ്‌നത്തെ പലരും ഭയക്കുന്നു. എന്നാല്‍ ഇഡ്ഡലിക്ക് അത്തരമൊരു പ്രശ്‌നത്തിന്റെ ആവശ്യമില്ല. ഇഡ്ഡലി ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. നല്ല ദഹനം നല്‍കുന്നതോടൊപ്പം തന്നെ അമിതവിശപ്പിന് പരിഹാരം കാണുന്നതിനും ഇഡ്ഡലി ശീലമാക്കാവുന്നതാണ്. അതുകൊണ്ട് സ്ഥിരമായി ഇഡ്ഡലി കഴിക്കാം.

മലബന്ധം പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഡ്ഡലി കഴിക്കാവുന്നതാണ്. കാരണം ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതവിശപ്പിനെ തടയിടുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇഡ്ഡലി. ഫൈബറിന്റെ അളവ് ധാരാളം ഇഡ്ഡലിയില്‍ കൂടുതലാണ്. ഇതോടൊപ്പം കുടവയര്‍ എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും ഇഡ്ഡലി ശീലമാക്കാവുന്നതാണ്. വയറ്റില്‍ തൂങ്ങി നില്‍ക്കുന്ന കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മികച്ചതാണ് ഇഡ്ഡലി.

ഇഡ്ഡലിയോടൊപ്പം സാമ്പാര്‍ ചേരുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നു. കാരണം സാമ്പാറില്‍ നാരുകളും പ്രോട്ടീനും ആന്റിഓക്സിഡന്റുകളുമെല്ലാമുണ്ട്. ഇത് നിങ്ങളില്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും അമിതവണ്ണത്തെ കുറക്കുന്നതിനും സഹായിക്കുന്നു. എല്ലാ പച്ചക്കറികളും ചേരുന്നതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നു സാമ്പാര്‍. അതുകൊണ്ട് ഇന്ന് തന്നെ ഇഡ്ഡലി സാമ്പാര്‍ ശീലമാക്കാവുന്നതാണ്.

Advertisment