ശൈത്യകാലത്ത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും തടി വര്‍ധിക്കുകയും ചെയ്യുന്നു; ശൈത്യകാലത്ത് വയറിലെ കൊഴുപ്പ് കുറച്ച് തടി കുറയ്ക്കാനായി സഹായിക്കുന്ന ചില വഴികള്‍ ഇതാ..

New Update

ശൈത്യകാലത്ത്  ആലസ്യം നമ്മെ പിടികൂടുന്നു. സൂര്യപ്രകാശം കുറയുന്നത് മൂലം ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നതും കുറയുന്നു. ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന് ശരീരത്തിന്റെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും തടി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Advertisment

publive-image

ശൈത്യകാലത്ത് വയറിലെ കൊഴുപ്പ് കുറച്ച് തടി കുറയ്ക്കാനായി സഹായിക്കുന്ന ചില വഴികള്‍ ഇതാ..

ചെറുചൂടുള്ള വെള്ളം കുടിക്കുക..

ശൈത്യകാലത്ത് ചെറുചൂടുള്ള വെള്ളം കുടിക്കുക. ഇത് കൊഴുപ്പ് തകര്‍ത്ത് ശരീരത്തിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ശരീര താപനില നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ആരോഗ്യം നിലനിര്‍ത്താന്‍ ഒരു ചെറുനാരങ്ങാനീരും കുറച്ച് ഇഞ്ചിയും പുതിനയിലയും ചേര്‍ത്ത് ചെറുചൂടുള്ള പാനീയം കുടിക്കുക.

വീട്ടിനുള്ളില്‍ വ്യായാമം ചെയ്യുക..

തണുത്ത ശൈത്യകാല പ്രഭാതത്തില്‍ മിക്കവര്‍ക്കും ആലസ്യം അനുഭവപ്പെടാറുണ്ട്. ഇത് പലപ്പോഴും നിങ്ങളെ വ്യായാമം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. തല്‍ഫലമായി നിങ്ങളുടെ ശരീരത്തില്‍ കലോറിയും കൊഴുപ്പും കൂടിവരുന്നു. ഈ പ്രശ്‌നത്തിനുള്ള ഒരു ലളിതമായ പരിഹാരം വീട്ടിനുള്ളില്‍ നിന്നുതന്നെ വ്യായാമം ചെയ്യുക എന്നതാണ്.

മധുരവും കാര്‍ബോഹൈഡ്രേറ്റും കുറയ്ക്കുക..

ശരീരത്തിലെ വിറ്റാമിന്‍ ഡി, സെറോടോണിന്‍ എന്നിവയുടെ അളവ് കുറവായതിനാല്‍ ശൈത്യകാലത്ത് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളിലേക്ക് നാം കൂടുതല്‍ ചായ്വ് കാണിക്കുന്നു. ഇവയെല്ലാം നിങ്ങളുടെ ശരീരഭാരം കൂട്ടാന്‍ കാരണമാകുന്ന ഒന്നാണ്. കൂണ്‍, പാലുല്‍പ്പന്നങ്ങള്‍, സാല്‍മണ്‍, മുട്ട, നട്‌സ്, വിത്തുകള്‍ തുടങ്ങിയ വിറ്റാമിന്‍ ഡിയും സെറോടോണിന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുക.

പ്രോട്ടീനും ഫൈബറും..

ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രോട്ടീനുകള്‍ ലീന്‍ പേശികള്‍ നിര്‍മ്മിക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും നിങ്ങളെ കൂടുതല്‍ നേരം പൂര്‍ണ്ണമായി നിലനിര്‍ത്താനും സഹായിക്കുന്നു. അതുപോലെ, നാരുകള്‍ അടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച് ലയിക്കാത്ത നാരുകള്‍, ദഹനം മെച്ചപ്പെടുത്താനും പ്രമേഹത്തിനും മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Advertisment