ആധുനിക ജീവിതരീതികളും തെറ്റായ ആഹാരക്രമവും കൊണ്ട് വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് പൈൽസ് അഥവാ അർശസ്സ്; ഇന്ന് ഈ രോഗത്തിന് നിലവിലുള്ള വിവിധ ആയുർവേദ ചികിത്സകൾ നോക്കാം..

New Update

ആധുനിക ജീവിതരീതികളും തെറ്റായ ആഹാരക്രമവുംകൊണ്ട് വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് പൈൽസ് അഥവാ അർശസ്സ്. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമാവുകയും ധാരാളം സങ്കീർണതകൾ ഉണ്ടാവുകയും ചെയ്യും. ഇന്ന് ധാരാളം തരത്തിലുള്ള ചികിത്സകൾ ഈ രോഗത്തിന് നിലവിലുണ്ട്.

Advertisment

publive-image

രോഗത്തിന്റെ ലക്ഷണങ്ങൾ നോക്കി ആയുർവേദത്തിലും ഔഷധസേവന, കഷാര കർമം, അഗ്നികർമ്മം, ശസ്ത്ര കർമ്മങ്ങൾ എന്നിവ യുക്തിപൂർവം തെരഞ്ഞെടുത്താണ് ചികിത്സ നൽകുന്നത്. പൈൽസ് അഥവാ അർശസ്സിന്റെ ലക്ഷണങ്ങൾ പല ആളുകളിലും വ്യത്യസ്ത രീതിയിൽ കാണാറുണ്ട്‌. ആന്തരികമായും ബാഹ്യമായും പൈൽസ് കാണപ്പെടാറുണ്ട് ചിലരിൽ.

സഹിക്കാനാകാത്ത വേദന, മലദ്വാരത്തിലൂടെ മലത്തോടൊപ്പം വേദനയില്ലാത്ത ഇളം ചുവന്ന നിറത്തിലുള്ള രക്തം നഷ്ടപ്പെടുക, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടാം. ചികിത്സപോലെ തന്നെ പ്രധാനമാണ് പ്രതിരോധവും. മലമൂത്ര വിസർജനത്തിന് ശ്രമിക്കുമ്പോൾ ബുദ്ധിമുട്ട് ഒഴിവാക്കുക. എരിവും വറുത്തതും ഉയർന്ന അളവിൽ ഉപ്പും മസാലയും കൂടിയ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക, കൊഴുപ്പ് കൂടിയ ഇറച്ചി വിഭവങ്ങൾ, കോഴിയിറച്ചി, മൈദ ചേർത്ത പലഹാരങ്ങൾ എന്നിവ ഒഴിവാക്കണം.

പഥ്യ അപഥ്യ ആഹാരവിഹാരങ്ങൾ നോക്കിയും രോഗത്തിന്റെ അവസ്ഥ, ലക്ഷണങ്ങൾ, രോഗിയുടെ പ്രകൃതി എന്നിവ ഉൾപ്പെടുത്തിയുമാണ് ഔഷധങ്ങൾ നൽകുന്നത്. മലബന്ധം ഒഴിവാക്കി ദഹനപ്രക്രിയ സുഗമമാക്കുന്നതാണ് ചികിത്സയിൽ ആദ്യം ചെയ്യേണ്ടത്. ഇതിനുപുറമേ ക്ഷാരസൂത്രം, ക്ഷാര കർമം, അഗ്നികർമം തുടങ്ങിയ വിവിധങ്ങളായ ചികിത്സാരീതികളാണ് നടത്തി വരുന്നത്.

പൈൽസ് രോഗികൾ ഇന്ന് പലപ്പോഴും രോഗത്തെപ്പറ്റി അവബോധമുള്ളവരാണെങ്കിലും ചികിത്സാരീതി തെരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും പല രോഗികളും തെറ്റായ വ്യാജവൈദ്യത്തിന്റെ പിറകേ പോവുകയും രോഗം സങ്കീർണമാകുമ്പോൾ മാത്രം ശരിയായ വൈദ്യസഹായത്തിനായി പരക്കം പായുകയും ചെയ്യുന്നു.  യുക്തിപൂർവമായി ചികിത്സ നടത്തി  പ്രാരംഭഘട്ടത്തിൽ ഭേദമാക്കുന്നതാണ് ഉചിതം.

Advertisment