എന്താണ് യഥാര്‍ത്ഥത്തില്‍ പേവിഷബാധ? പേവിഷ ബാധയേറ്റാല്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? പരിശോധിക്കാം..

New Update

ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളുടെ കൂട്ടത്തിലാണ് പേവിഷ ബാധ. അപ്പോള്‍ അതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ എത്രത്തോളം ആവശ്യമാണ് എന്നതും വ്യക്തമാണല്ലോ. പേവിഷബാധയ്ക്ക് കാരണമാകുന്നത് റാബ്ഡോ വൈറസ് കുടുംബത്തില്‍പ്പെട്ട ലിസ്സ റാബീസ് എന്നയിനം ആര്‍എന്‍എ വൈറസുകളാണ്.

Advertisment

publive-image

തലവേദന, തൊണ്ടവേദന, മൂന്ന് നാല് ദിവസം നീണ്ടുനില്‍ക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് പേവിഷബാധയുടെ പ്രാഥമിക ലക്ഷണങ്ങള്‍. നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാല്‍ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, വെള്ളം തൊണ്ടയിലൂടെ ഇറക്കാനുള്ള ബുദ്ധിമുട്ട്, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവയും പ്രകടമാകും.

മൃഗങ്ങളില്‍ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്താല്‍ ഉടന്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ മുറിവേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക എന്നതാണ്. 10 മുതല്‍ 15 മിനിറ്റ് വരെ കഴുകുന്നതാണ് അഭികാമ്യം. മുറിവില്‍ സോപ്പ് പതപ്പിച്ച് രണ്ടാമതും കഴുകണം. കൈ നേരിട്ട് മുറിവില്‍ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ആന്റിറാബീസ് കുത്തിവെപ്പിനോടൊപ്പം തന്നെ ഹ്യൂമന്‍ റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി ഇത്തരം കേസുകളില്‍ നല്‍കേണ്ടി വരും. മൃഗങ്ങളുടെ കടിയേറ്റുണ്ടാവുന്ന മുറിവുകള്‍ പരമാവധി സ്റ്റിച്ച് ചെയ്യാറില്ല. എന്നാല്‍ സ്റ്റിച്ച് ചെയ്യേണ്ടി വരുന്ന അടിയന്തിര സാഹചര്യങ്ങളില്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കാറുണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, നവജാതശിശുക്കള്‍, പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഉള്‍പ്പെടെ ആര്‍ക്ക് കടിയേറ്റാലും വാക്സിന്‍ എടുക്കണം.

പോസ്റ്റ് എക്പോഷര്‍ വാക്സിനേഷന്‍ ആണ് ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി തരുന്നത്. 0.1 മില്ലി വീതമുള്ള ഓരോ ഡോസ് വാക്സിന്‍ കൈ ആരംഭിക്കുന്നതിന് താഴെ തൊലിക്കടിയില്‍ രണ്ട് സ്ഥലങ്ങളിലായി 0, 3, 7, 28 ദിവസങ്ങളിലായി നല്‍കും. 0,3,7, 14, 28 ദിവസങ്ങളില്‍ പേശികളില്‍ നല്‍കുന്ന രീതിയും ചില ആശുപത്രികളിലുണ്ട്.

Advertisment