മഞ്ഞൾ പാചകത്തിന് ഉപയോഗിക്കുന്നു എന്നത് മാത്രമല്ല, രോഗങ്ങളെ അകറ്റി നിർത്തുന്നതിനും വളരെ ഗുണപ്രദമാണ്; പച്ച മഞ്ഞളിന്‍റെ വിവിധ ആരോഗ്യ ഗുണങ്ങൾ നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഇന്ത്യയിലെ സുഗന്ധവ്യഞ്‌ജനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ മഞ്ഞൾ പല ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്നുണ്ട്. മഞ്ഞൾ പാചകത്തിന് ഉപയോഗിക്കുന്നു എന്നത് മാത്രമല്ല, രോഗങ്ങളെ അകറ്റി നിർത്തുന്നതിനും വളരെ ഗുണപ്രദമാണ്. മഞ്ഞൾ എല്ലാ രൂപത്തിലും പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, സാധാരണ ഉണങ്ങിയ മഞ്ഞളിനേക്കാൾ ആരോഗ്യത്തിന് നല്ലത് പച്ച മഞ്ഞൾ കഴിക്കുന്നതാണ്.

Advertisment

publive-image

പച്ച മഞ്ഞളിന്‍റെ വിവിധ ആരോഗ്യ ഗുണങ്ങൾ-

  • ചർമത്തിനും മുടിക്കും ഗുണകരം:

പച്ച മഞ്ഞളിൽ കാണപ്പെടുന്ന ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റീ ബാക്‌ടീരിയൽ, ആന്‍റിസെപ്‌റ്റിക് ഗുണങ്ങൾ ആന്തരിക ആരോഗ്യത്തിന് മാത്രമല്ല, ചർമത്തിന്‍റേയും മുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. പച്ച മഞ്ഞൾ രക്തം ശുദ്ധീകരിക്കാനും ചർമ്മവും മുടിയും സ്വാഭാവികമായും ആരോഗ്യകരവും തിളക്കമുള്ളതുമാക്കാനും സഹായിക്കും. ഇതുകൂടാതെ, പാടുകൾ, ചുളിവുകൾ, മുഖക്കുരു തുടങ്ങിയ ചർമപ്രശ്‌നങ്ങളിൽ നിന്നും ഇതിന്‍റെ ഉപയോഗം ആശ്വാസം നൽകുന്നു.

  • ഹെയർ മാസ്‌കിലും ക്രീമുകളിലും:

സൗന്ദര്യ വർധക ഉല്‌പന്നങ്ങൾ ഉണ്ടാക്കുമ്പോൾ മഞ്ഞൾ ചേർക്കുന്നത് ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പം ദീർഘകാലത്തേക്ക് നിലനിർത്താൻ സഹായിക്കുന്നു. ഹെയർ മാസ്‌കുകളിൽ പുതിയ മഞ്ഞൾ ഉപയോഗിക്കുന്നത് താരൻ പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതുകൂടാതെ, തലയോട്ടിയിൽ ഉണ്ടാകുന്ന അണുബാധകൾക്കും പ്രശ്‌നങ്ങൾക്കും ഇതിന്‍റെ ഉപയോഗം ഗുണം ചെയ്യും.

  • മഞ്ഞൾ ഒഴിവാക്കേണ്ട സാഹചര്യങ്ങൾ:

ദഹനപ്രശ്‌നങ്ങൾ, വൃക്കയിൽ കല്ല്, മൂക്കിൽ നിന്ന് രക്തസ്രാവം പോലുള്ള പ്രശ്‌നങ്ങൾ ഉള്ളവർ പച്ച മഞ്ഞൾ നേരിട്ട് കഴിക്കുന്നത് ഒഴിവാക്കണം. ഇതുകൂടാതെ ഗർഭിണികളും ഇത് കഴിക്കുന്നത് ഒഴിവാക്കണം. മഞ്ഞൾ അമിതമായി കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വർധിച്ച രക്തസമ്മർദം, വയറ്റിലെ പ്രശ്‌നങ്ങൾ എന്നിവയ്‌ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

Advertisment