ചെന്നിക്കുത്തിനെ പറപ്പിക്കാനും മുറിവുണങ്ങാനും, ചർമ്മപ്രശ്‌നങ്ങൾക്കും പരിഹാരം: വട്ടയില

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ട് വരുന്ന ചെടികളും പൂക്കളും വലിയ ഔഷധകലവറയാണെന്ന് അറിയാത്തവരല്ല നാം. പല രോഗങ്ങൾക്കും നാട്ടിൻപുറങ്ങളിലെ ചെടികൾ പരിഹാരമാണ്. അതിന് ഉത്തമ ഉദാഹരണാണ് പെരുക്, ഒരു വേരൻ ,വട്ടപ്പെരുക് എന്നെല്ലാം അറിയപ്പെടുന്നുന്ന ചെടി.

Advertisment

നല്ല കടും പച്ച നിറത്തിലുള്ള ഇലകളോടു കൂടി അല്പം രൂക്ഷ ഗന്ധത്തോട് കൂടിയ കുറ്റിച്ചെടിയായും ചിലയിടങ്ങളിൽ ചെറുമരമായും ഇവ കാണപ്പെടുന്നു. ക്ലീറോഡെൻട്രം വിസ്‌കോസം എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. സംസ്‌കൃതത്തിൽ മയൂരജഘ്‌ന എന്നും ഈ ചെടി അറിയപ്പെടുന്നു.

ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസ് പ്രചാരത്തിലാവും മുമ്പേയുള്ള കാലത്ത് പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞു കൊടുക്കാൻ മിക്കവാറും വൃത്തസമാനമായ, സാമാന്യം വലിപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു.

അതിനാൽ ഈ കുറ്റിച്ചെടിക്ക് ഉപ്പില എന്നും പേരുണ്ട്.കേരളത്തിൽ വാഴയില ഉപയോഗിക്കുന്നതിനു സമാനമായി ആന്ധ്രയിലും കർണ്ണാടകത്തിലും മറ്റും ഗ്രാമപ്രദേശങ്ങളിൽ ഉണങ്ങിയ വട്ടയില ഭക്ഷണം വിളമ്പാൻ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്. ചെറിയ മുറിവുകൾക്ക് ഇതിന്റെ കറ പുരട്ടിയാൽ മുറിവുണങ്ങും.

മെെഗ്രേൻ ഉള്ളവർക്ക് വട്ടയിലയുടെ ഒരു കൂമ്പിലയും ഇടത്തരം ഇലയും മൂത്ത ഇലയും പറിച്ച് ഞെരടി അതിന്റെ നീര് കാലിന്റെ പെരുവിരലിൽ പുരട്ടാം. വലതുവശത്തെ മൈേ്രഗന് കാലിന്റെ പെരുവിരലിലും ഇടതുവശത്തെ ചെന്നിക്കുത്തിന് വലതുകാലിന്റെ പെരുവിരലിലുമാണ് നീര് പുരട്ടേണ്ടത്.പണ്ടുള്ളവർ അട പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുവാൻ ഈ ഇല ഉപയോഗപ്പെടുത്താറുണ്ട്.

എന്തെന്നാൽ ചൂടുള്ള വിഭവം വട്ടയിലയിൽ വിളമ്പിയാൽ ഇലയിലെ പോഷകഘടകങ്ങൾ ഭക്ഷണം ആഗിരണം ചെയ്യുകയും അതിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിക്കുകയും ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ അധികം മൂക്കാത്ത ഒരു ഇല കഴുകി രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ചവച്ചരച്ചു നീരിറക്കിയാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുമെന്നാണ് പണ്ടുള്ളവർ പറയുന്നത്.

ഇതിന്റെ തൊലിയും വേരും അടക്കം എടുത്ത് പ്രത്യേകമായി ഉണ്ടാക്കിയ ഔഷധക്കൂട്ട് ചുമ, പനി, ഉദരസംബന്ധ രോഗങ്ങൾ എന്നിവയ്‌ക്ക് ഉത്തമമാണ്. നെഞ്ചിൽ കെട്ടികിടക്കുന്ന കഫകെട്ട് ഇല്ലാതാക്കുവാനും ഉപയോഗിക്കുന്നു.

ഈ മരത്തിന്റെ തൊലിയും പൂവരശിന്റെ തൊലിയും ചേർത്ത് വേര് ഇട്ട് വെള്ളം വെച്ച് കുളിച്ചാൽ ശരീരത്തിലെ വ്രണങ്ങൾ മാറിക്കിട്ടും. വട്ടയുടെ കൂമ്പു ചതച്ചു നീരെടുത്തു ശരീരത്തിൽ ഉണ്ടാവുന്ന മുറിവിൽ വച്ച് കെട്ടിയാലും അതിന്റെ നീര് പിഴിഞ്ഞൊഴിച്ചാലും മുറിവ് ഭേദമാകാൻ ഏറെ നല്ലതു തന്നെ എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പശ വച്ചു കെട്ടിയാലും മുറിവ് ഭേദമാകും എന്നും പറയപ്പെടുന്നു.

Advertisment