ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കും; പതിമുഖത്തിന്റെ കൂടുതൽ ആരോഗ്യ ഗുണങ്ങൾ നോക്കാം..

New Update

പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ട്. ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പറയുന്നത്. പതിമുഖത്തിൽ അടങ്ങിയിട്ടുള്ള സാപ്പോണിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ തടയുന്നു.

Advertisment

publive-image

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പതിമുഖം പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പതിമുഖത്തിന്റെ സത്തിൽ വൻകുടൽ അർബുദത്തെ ചെറുക്കാനുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പതുമുഖം വെള്ളത്തിന്റെ ഗ്യാസ്‌ട്രോപ്രൊട്ടക്റ്റീവ് പ്രവർത്തനങ്ങൾ അൾസർ ചികിത്സിക്കുന്നതിന് ഉപയോ​ഗിക്കാറുണ്ട്.

വായിൽ കാണപ്പെടുന്ന സ്‌ട്രെപ്‌റ്റോകോക്കസ് മ്യൂട്ടൻസ് എന്ന പ്രത്യേകതരം ബാക്ടീരിയയ്ക്കെതിരെയും ഇതിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഈ വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. പതിമുഖം ഇട്ട് കുറഞ്ഞത് 2 മുതൽ 3 മിനിറ്റ് എങ്കിലും വെള്ളം നന്നായി തിളപ്പിക്കണം. വെള്ളത്തിന്റെ നിറം പിങ്ക് ആകുന്നത് വരെ തിളപ്പിക്കണം.

Advertisment