Advertisment

ആന്റിഓക്സിഡന്റുകളും പോഷകങ്ങളും കൊണ്ട് നിറഞ്ഞവയാണ് പഴങ്ങളും പച്ചക്കറികളും; എന്നാൽ അവയിൽ ചിലതുടെ തൊലികളിലും ആരോഗ്യത്തിന് ഗുണകരമാകുന്ന ഘടകങ്ങളുണ്ടെന്ന് എത്രപേർക്ക് അറിയാം; മാതള നാരങ്ങയുടെ തൊലിയുടെ ഗുണങ്ങൾ വിശദീകരിക്കാം..

New Update

ആന്റിഓക്സിഡന്റുകളും പോഷകങ്ങളും കൊണ്ട് നിറഞ്ഞവയാണ് പഴങ്ങളും പച്ചക്കറികളും. എന്നാൽ അവയിൽ ചിലതുടെ തൊലികളിലും ആരോഗ്യത്തിന് ഗുണകരമാകുന്ന ഘടകങ്ങളുണ്ടെന്ന് എത്രപേർക്ക് അറിയാം. മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചത് ഉപയോഗിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നമ്മളെ അതിശയപ്പെടുത്തും.

Advertisment

publive-image

തൊണ്ടവേദന, ചുമ, വയർ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിവയ്ക്കുള്ള പരിഹാരമാണ് മാതള നാരങ്ങയുടെ തൊലി. എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിനും ഇത് മികച്ചതാണ്. പഴത്തെക്കാളും മാതള നാരങ്ങയുടെ തൊലിയിലാണ് കൂടുതൽ ആന്റിഓക്സിഡന്റുകളുള്ളത്.

മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചത് ഉപയോഗിച്ച് ചായ തയ്യാറാക്കാനും കഴിയും. കാലിയായ ടീ ബാഗിലേക്ക് ഒരു ടീസ്പൂൺ മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചത് എടുക്കുക. ഒരു ഗ്ലാസിലേക്ക് ടീ ബാഗ് ഇടുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിക്കുക. ചായ തയ്യാർ.

ചർമ്മത്തിനും ഏറെ അനുയോജ്യമാണ് മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചത്. മുഖക്കുരു, ചുളിവുകൾ എന്നിവ ഇല്ലാതാക്കാൻ ഈ ഫെയ്സ് പാക്ക് സഹായിക്കും.

തയ്യാറാക്കുന്ന വിധം..

  • കുറച്ച് നാരങ്ങ നീര് ചേർത്ത് പൊടി പേസ്റ്റ് രൂപത്തിലാക്കുക
  • മുഖത്ത് പുരട്ടുക
  • 20 മിനിറ്റിനുശേഷം കഴുകി കളയുക

തൊലിയിൽ ആന്റി ഓക്‌സിഡന്റുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ബാക്ടീരിയയും മറ്റ് അണുബാധകളും തടയാൻ സഹായിക്കും. ചർമകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയെ നശിപ്പിക്കുന്ന അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന മാന്ത്രിക ഗുണങ്ങൾ മാതളത്തിന്റെ തൊലിക്കുണ്ട്. എണ്ണമയമുള്ളതോ, വരണ്ട ചർമ്മമോ ഏതുമാകട്ടെ, എല്ലാ ചർമ്മപ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മാതള നാരങ്ങയുടെ തൊലി.

Advertisment