Advertisment

എന്താണ് മയോസൈറ്റിസ്? എന്താണ് ഇതിന്റെ കാരണങ്ങള്‍? എന്താണ് ശ്രദ്ധിക്കേണ്ടത്? എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്? എന്നതിനെക്കുറിച്ച് വിശദമായി നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പേശികളെ ബാധിക്കുന്ന ഒരു തരത്തിലുള്ള വീക്കമാണ് മയോസൈറ്റിസ് എന്ന് അറിയപ്പെടുന്നത്. ഇതില്‍ കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ രോഗാവസ്ഥ ബാധിക്കും എന്നതാണ് സത്യം. പേശികള്‍ക്ക് ബലഹീനതയും ക്ഷീണവും വേദനയും ഉണ്ടാക്കുന്ന രോഗാവസ്ഥയാണ് ഇത്. ഇതിന്റെ അര്‍ത്ഥം തന്നെ പേശികളുടെ വീക്കം എന്നാണ്. തോളുകള്‍, ഇടുപ്പ്, തുടകള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പേശികളെയാണ് ഈ രോഗാവസ്ഥ പ്രധാനമായും ബാധിക്കുന്നത്.

Advertisment

publive-image

എന്നാല്‍ ഇത്തരമൊരു രോഗാവസ്ഥ നമ്മുടെ ചര്‍മ്മം, ശ്വാസകോശം അല്ലെങ്കില്‍ ഹൃദയം പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കുന്ന കാര്യത്തിലും എന്തിനധികം ശ്വസിക്കുന്ന കാര്യത്തില്‍ വരെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഇതിലൂടെ പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

എന്തൊക്കെയാണ് മയോസിറ്റിസിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ശരീരത്തിലെ പേശികളുടെ ബലക്കുറവ് തന്നെയാണ് ആദ്യത്ത ലക്ഷണം. ഇതോടൊപ്പം അതികഠിനമായ വേദനയും അനുഭവപ്പെടാം. ശ്വസിക്കാനും ഭക്ഷണം കഴിക്കാനും വരെ ബുദ്ധിമുട്ട് നിങ്ങള്‍ക്കുണ്ടാവുന്നു. നടക്കാനുള്ള ബുദ്ധിമുട്ട്, പടി കയറുക, കാറില്‍ കയറുക ഇറങ്ങു തുടങ്ങിയ ദൈനം ദിന കാര്യങ്ങള്‍ പോലും ബുദ്ധിമുട്ടായി മാറുന്നു.

കൂടാതെ ശരീരത്തിന് ഭാരനഷ്ടം, രാത്രി അമിതമായി വിയര്‍ക്കുക, തോളുകള്‍, ഇടുപ്പ്, തുടകള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പേശികളില്‍ കടുത്ത വേദനയും അതോടൊപ്പം ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു. ഇവര്‍ ഇടക്കിടെ വാഴീന്നു. പലപ്പോഴും തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് നിസ്സാരമാക്കിയാല്‍ രോഗാവസ്ഥ വഷളാവുന്നു.

പല രോഗാവസ്ഥകള്‍ക്കും സമാനമായ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ മയോസൈറ്റിസ് തിരിച്ചറിയുന്നതിന് വേണ്ടി രക്തപിശോധനകള്‍ നടത്തേണ്ടതായി വരുന്നു. ഇത് കൂടാതെ എം ആര്‍ ഐ സ്‌കാന്‍, ഇഎംജി, മസില്‍ ബയോപ്‌സി തുടങ്ങിയ പരിശോധനകളും രോഗം തിരിച്ചറിയുന്നതിന് സഹായിക്കുന്നു. എന്നാല്‍ കൃത്യമായ ചികിത്സയിലൂടേയും വ്യായാമത്തിലൂടേയും നിങ്ങള്‍ക്ക് രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

Advertisment