Advertisment

ശരീരത്തിനും മനസിനും ആരോഗ്യം നല്‍കുന്ന ഒന്നാണ് ഷേക്കിംഗ് ബോഡി; ശരീരത്തിലെ പഴയ ഊര്‍ജം കളഞ്ഞ് പുതു ഊര്‍ജം നിറയ്ക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്; ശരീരത്തിനും മനസിനും ഊര്‍ജം പകരാനുള്ള ഈ വഴി പരിചയപ്പെടാം..

New Update

മെഡിറ്റേഷന്റെ ഭാഗമായുള്ള ഒന്നാണ് ഷേക്കിംഗ് ബോഡി. പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ ശരീരം ഇളക്കുന്ന ഒന്ന്. യോഗയുടെ പല വിഭാഗങ്ങളില്‍ പെടുന്ന ഒന്നാണ് ഇതും. വലിയ ആയാസമില്ലാതെ ആര്‍ക്ക് വേണമെങ്കിലും ചെയ്യാവുന്ന ഒന്ന്. ശരീരത്തിനും മനസിനും ആരോഗ്യം നല്‍കുന്ന ഒന്നു കൂടിയാണിത്.

Advertisment

publive-image

ശരീരം വിറപ്പിയ്ക്കുകയെന്നത് എല്ലാ ജീവികളും ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. നാം മനുഷ്യരില്‍ ഇത് പൊതുവേ കാണാറില്ലെങ്കിലും ചുറ്റുമുള്ള ജീവികളെ നോക്കിയാല്‍, ഇത് നായയെങ്കിലും പൂച്ചയെങ്കിലുമെല്ലാം ചെയ്യുന്നത് കാണാം. ഇത് ഒരു വാമിംഗ് അപ് പ്രവൃത്തിയാണ്. ശരീരത്തിലെ പഴയ, പഴകിയ ഊര്‍ജം കളഞ്ഞ് പുതു ഊര്‍ജം നിറയ്ക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. ശരീരത്തിനും ഒപ്പം മനസിനും ഊര്‍ജം പകരാനുള്ള പ്രധാനപ്പെട്ടൊരു വഴി.

ഇത് നിന്നിട്ടാണ് ചെയ്യേണ്ടത്. കാലുകള്‍ അല്‍പം അകറ്റി വയ്ക്കുക. കാല്‍മുട്ടുകളും കൈകളും ആയാസരഹിതമായി ഇടുക. മുട്ടുകളില്‍ നിന്നും ശരീരം കുലുക്കിത്തുടങ്ങുക. ശരീരത്തില്‍ ആകമാനം ഇത് എത്തണം. കാല്‍മുട്ടുകളില്‍ തുടങ്ങി ഷോള്‍ഡര്‍, കൈകള്‍ എന്നിവയിലൂടെ കടന്ന് ശരീരമാകമാനം ഇളക്കാം. ഇത് 15 മിനിറ്റു നേരം ചെയ്യാം. ശരീരത്തില്‍ ഊര്‍ജം നിറയുന്നത് നിങ്ങള്‍ക്ക് അനുഭവപ്പെടും. ക്ഷീണമകലും. ശരീരവും മനസും ഒപ്പം റിലാക്‌സ് ആകും.

മാനസികമായും ശാരീരികമായും ഗുണം നല്‍കുന്ന ഒന്നാണ് ഇത്. വിഷമങ്ങള്‍ മറക്കാനും ഫോബിയകളില്‍ നിന്നും രക്ഷ നേടാനും മാനസികാഘാതങ്ങളില്‍ നിന്നും രക്ഷപ്പെടാനും ഇത് സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു നാഡികള്‍ക്കും മസിലുകള്‍ക്കുമെല്ലാം ഗുണം നല്‍കുന്ന ഒന്നാണ് ഷേക്കിംഗ് യോഗ. ബ്രെയിന്‍ ആരോഗ്യത്തിന് ഇതേറെ നല്ലതാണ്.

ഏത് സമയത്ത് വേണമെങ്കിലും ഇത് ചെയ്യാം. ശരീരത്തിലെ സ്‌ട്രെസ് അകറ്റുന്നതിന് പറ്റിയ ഏറ്റവും നല്ല വഴികളില്‍ ഒന്നാണ് ഷേക്കിംഗ് യോഗ എന്നത്. ഏത് ആരോഗ്യ പ്രശ്‌നങ്ങളെങ്കിലും ഇത് ചെയ്യാം. പ്രത്യേകിച്ചും ദിവസം മുഴുവന്‍ നീണ്ട സ്‌ട്രെസും ടെന്‍ഷനും മാറാന്‍ വൈകിട്ടോ രാത്രിയോ ഇത് ചെയ്യാം. ഒരു ദിവസം മുഴുവന്‍ ഉന്മേഷപ്രദമാക്കി മാറ്റാന്‍ ഇത് രാവിലെ ചെയ്യാം.

 

Advertisment