Advertisment

ഏത് ഭക്ഷണമുണ്ടാക്കിയാലും അതിലെല്ലാം നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണ് ഉപ്പ്; എന്നാല്‍ ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് അത്ര നന്നല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്; കാരണമറിയാം.. 

New Update

publive-image

Advertisment

ഉപ്പില്ലാത്ത ഭക്ഷണം മലയാളിക്ക് ചിന്തിക്കാനാകില്ല. നമ്മള്‍ ഏത് ഭക്ഷണമുണ്ടാക്കിയാലും അതിലെല്ലാം നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവ ഉപ്പുമാണ്. 'ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ' എന്നൊരു ചൊല്ല് തന്നെയുണ്ട് മലയാളത്തില്‍. ഉപ്പില്ലെങ്കില്‍ ഭക്ഷണത്തിലെ മറ്റ് രുചികളൊന്നും അറിയാതെ പോകാം.

എന്നാല്‍ ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് അത്ര നന്നല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദമുള്ളവരാണെങ്കില്‍ ഉപ്പ് മിതമായ അളവിലേ ഉപയോഗിക്കാവൂ. ദിവസവും മുതിര്‍ന്ന ഒരാള്‍ ആറ് ഗ്രാമില്‍ കുറവ് ഉപ്പേ ഉപയോഗിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മിക്കവരും ദിവസത്തില്‍ 9 ഗ്രാം ഉപ്പെങ്കിലും ഉപയോഗിക്കാന്‍ സാധ്യതയുണ്ടത്രേ.

ഇത്തരത്തില്‍ ഉപ്പ് ഉപയോഗം എപ്പോഴും കൂടുന്നത് സ്‌ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഉപ്പിന്റെ അളവ് കൂടുന്നത് ഉത്കണ്ഠ, മുന്‍കോപം പോലുള്ള പെരുമാറ്റ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്ന പഠനഫലങ്ങളും ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment