Advertisment

കണ്ണുകള്‍ക്ക് കാര്യമായ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?; കാഴ്ചശക്തിക്ക് തകരാര്‍ വരാതെ നോക്കാൻ ചെയ്യാവുന്ന കാര്യങ്ങള്‍

New Update

publive-image

Advertisment

മനുഷ്യശരീരത്തിലെ ഓരോ അവയവത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. എങ്കിലും ചില അവയവങ്ങളുടെ പ്രാധാന്യം മറ്റ് ചിലതിനെക്കാള്‍ അല്‍പം കൂടി കൂടുതലായിരിക്കും. അത്തരത്തില്‍ നമ്മള്‍ എത്രയോ പ്രാധാന്യത്തോടെ കണക്കാക്കുന്നതാണ് നമ്മുടെ കണ്ണുകളെ.

കണ്ണുകള്‍ക്ക് കാര്യമായ എന്തെങ്കിലും കേടുപാടുകളോ പരുക്കുകളോ അസുഖങ്ങളോ പിടിപെടുന്നതിനെ കുറിച്ച് ആര്‍ക്കും ചിന്തിക്കാവുന്നതല്ല. എന്നാല്‍ ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ജീവിക്കുമ്പോള്‍ പലരീതിയിലും നമ്മുടെ കണ്ണുകള്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഏറിവരികയാണ്. അതിനാല്‍ തന്നെ കണ്ണുകളെ സുരക്ഷിതമാക്കി വയ്ക്കുന്നതിനെ കുറിച്ച് നാം ഇന്ന് കാര്യമായിത്തന്നെ

തിമിരം, പ്രമേഹം മൂലമുള്ള കാഴ്ചാപ്രശ്നം, ഗ്ലൂക്കോമ, ഡ്രൈ ഐ എന്നിങ്ങനെ കണ്ണുകളെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങളും ഇന്ന് ഏറിവരികയാണ്. ഇത്തരത്തില്‍ കണ്ണുകള്‍ ബാധിക്കപ്പെടുകയും കാഴ്ചാശക്തിയെ തകര്‍ക്കുകയും ചെയ്യാതിരിക്കാൻ നിലവില്‍ നമുക്ക് ശ്രദ്ധിക്കാവുന്ന കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഇന്ന് നാം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മൊബൈല്‍ ഫോണ്‍, ലാപ്ടോപ് സ്ക്രീനുകളിലേക്ക് കൂടുതല്‍ സമയം നോക്കിയിരിക്കുന്നതാണ്. ജോലി- പഠനം എന്നീ ആവശ്യങ്ങളിലധികം വരുമ്പോള്‍ സ്ക്രീൻ സമയം പരിമിതപ്പെടുത്താൻ നിര്‍ബന്ധമായും ശ്രദ്ധിക്കണം.

കംപ്യൂട്ടറോ ലാപ്ടോപോ ഫോണോ നിരന്തരം ഉപയോഗിക്കുമ്പോള്‍ ബ്ലൂ കട്ട് ലെൻസുകള്‍ ഉപയോഗിക്കാൻ ശ്രമിക്കുക. അതുപോലെ പുറത്തിറങ്ങി നടക്കുമ്പോള്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കണ്ണുകളെ ബാധിക്കാതിരിക്കാൻ സണ്‍ഗ്ലാസിന്‍റെ ഉപയോഗവും പതിവാക്കുക. 99-100 ശതമാനവും യുവി (അല്‍ട്രാവയലറ്റ്)-എ, യുവി -ബി കിരണങ്ങളെ ചെറുക്കുന്ന സണ്‍ഗ്ലാസായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

കാഴ്ചശക്തി സുരക്ഷിതമാക്കി നിര്‍ത്തുന്നതില്‍ ഭക്ഷണത്തിനും വലിയ പങ്കുണ്ട്. ഇതിന് യോജിക്കും വിധത്തിലുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക. ഇതിനൊരുദാഹരണമാണ് ക്യാരറ്റ്. പച്ചക്കറികളും പഴങ്ങളുമെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചീര, മറ്റ് ഇലക്കറികള്‍, മത്തി- അയല – ചൂര പോലുള്ള മത്സ്യങ്ങള്‍ (ഒമേഗ-3 ഫാറ്റി ആസിഡ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ ) എന്നിവയും കഴിക്കാം.

ശാരീരികാരോഗ്യത്തെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍ കണ്ണുകളെയും ബാധിക്കാം., പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഇതിനുദാഹരണമാണ്. അതിനാല്‍ തന്നെ ശരീരത്തിന്‍റെ ആരോഗ്യം പ്രാഥമികമായി തന്നെ ഉറപ്പിച്ചിരിക്കണം.

ഇതിന് പതിവായ വ്യായാമം ആവശ്യമാണ്. ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യത്തിനും വളരെയധികം പ്രാധാന്യം നല്‍കുക. ആകെ ആരോഗ്യം കണ്ണുകളെയും നേരിട്ട് തന്നെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുക.

Advertisment