ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാം, ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

New Update

publive-image

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നിശബ്ദ കൊലയാളിയെന്ന് രക്തസമ്മർദ്ദം അറിയപ്പെടാറുണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

Advertisment

ഇരുമ്പിന്റെ കലവറയായ ചീര, മുരിങ്ങയില എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിനു പുറമേ, ആന്റി ഓക്സിഡന്റുകൾ, നൈട്രേറ്റുകൾ എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം ഉള്ളവർ ധാരാളം ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അടുത്തതാണ് ബീറ്റ്റൂട്ട്. രക്തക്കുഴലുകളുടെ വികാസത്തിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇവയിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയതിനാൽ രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. കൂടാതെ, നൈട്രിക് ഓക്സിഡന്റിന്റെ സാന്നിധ്യമുള്ള വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.

Advertisment