പാചകം ചെയ്യുന്നതിനായി റിഫൈന്‍ഡ് ഓയില്‍ മാത്രമായിരിക്കും ഉപയോഗിക്കുന്നുണ്ടാവുക; പാചകം മുഴുവന്‍ റിഫൈന്‍ഡ് ഓയിലില്‍ ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ നോക്കാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

റിഫൈന്‍ഡ് ഓയില്‍ ഉപയോഗിച്ചാല്‍ നിരവധി ദോഷവശങ്ങളാണ് ഉള്ളത്. പ്രത്യേകിച്ച് നമ്മളുടെ ആരോഗ്യത്തെ ഇത് മോശമായ രീതിയില്‍ ബാധിക്കുന്നു. ചിലര്‍ ആഹാര സാധനങ്ങള്‍ പൊരിച്ചെടുക്കാനായി റിഫൈന്‍ഡ് ഓയില്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, ചിലരാകട്ടെ മൊത്തത്തില്‍ പാചകം ചെയ്യുന്നതിനായി റിഫൈന്‍ഡ് ഓയില്‍ മാത്രമായിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. ഇത്തരത്തില്‍ പാചകം മുഴുവന്‍ റിഫാന്‍ഡ് ഓയിലില്‍ ചെയ്യുന്നത് ആരോഗ്യത്തിന് നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

Advertisment

publive-image

റിഫൈന്‍ഡ് ഓയില്‍സ് ഉപയോഗിക്കുന്നത് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ്. അതിനാല്‍ തന്നെ മേല്‍പറഞ്ഞ ഓയില്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ അവ എത്രയു പെട്ടെന്ന് നിര്‍ത്തണം എന്നാണ് ഡോക്ടര്‍ പറയുന്നത്. എത്രവേഗം നിര്‍ത്തുന്നുവോ അത്ര വേഗത്തില്‍ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സാധിക്കും.

നമ്മളുടെ നാച്വറലായി ഉല്‍പാദിപ്പിക്കുന്ന ഓയിലിനെ റിഫൈന്‍ഡ് ചെയ്ത് എടുക്കുന്നതാണ് റിഫൈന്‍ഡ് ഓയില്‍ എന്ന് പറയുന്നത്. ഇത്തരത്തില്‍ റിഫൈന്‍ഡ് ചെയ്ത് എടുക്കുന്നതിന് കെമിക്കല്‍സും ധാരാളം ചേര്‍ക്കുന്നുണ്ട്. കാരണം റിഫൈന്‍ഡ് ഓയിലിന് മണവും രുചിയും ഉണ്ടായിരിക്കുകയില്ല. ഇത്തരത്തിലുള്ള ഓയില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

ഓയില്‍ റിഫാന്‍ഡ് ചെയ്ത്എടുക്കുന്നത് ഉയര്‍ന്ന താപനിലയലാണ്. ഇത് ഓയിലില്‍ അടങ്ങിയിരിക്കുന്ന എല്ലാവിധ പോഷക മൂല്യങ്ങളും ഇല്ലാതാക്കുന്നു. അതുപോലെ, ഇവ ഉപയോഗിക്കും തോറും കൊഴുപ്പ് അമിതമായി ശരീരത്തിലേയ്ക്ക് എത്തുന്നു. ഓയില്‍ ഫ്രീ ആഹാരങ്ങള്‍ കഴിക്കുന്നത് മൊത്തത്തില്‍ നല്ലതല്ല. നമ്മളുടെ തലച്ചോറിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് ഒമേഗ 3 ഫാറ്റി ആസിഡ്‌സ് അനിവാര്യമാണ്. അതിനാല്‍, ഇത് അടങ്ങിയ ഓയില്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

Advertisment