മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് പഴം ഉപയോഗിക്കാവുന്നതാണ്; ചര്‍മ്മ സംരക്ഷണത്തിന് പഴം എങ്ങനെ ഉപയോഗപ്പെടുന്നുവെന്ന് മനസ്സിലാക്കാം..

New Update

പഴം ഏതായാലും ശരി മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് നമുക്ക് ഇവ ഉപയോഗിക്കാവുന്നതാണ്. പഴത്തില്‍ ധാരാളം പൊട്ടാസ്യം, വിറ്റമിന്‍ എ, വിറ്റമിന്‍ ബി, വിറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. വെറുതേ ഒരു പഴം ഉടച്ച് മുഖത്ത് പുരട്ടിയാല്‍ പോലും അത് ചര്‍മ്മത്തിന് ഗുണം നല്‍കുന്ന കാര്യമാണ്. കഴിച്ചാലും ഗുണം മുഖത്ത് പുരട്ടിയാലും ഗുണം. അതാണ് പഴം കഴിച്ചാലുള്ള മേന്മേ. ഇത് മുഖത്ത് തേച്ചാല്‍ ഗുണങ്ങള്‍ നിരവധിയാണ് അവ എന്തെല്ലാമെന്ന് നോക്കാം.

Advertisment

publive-image

ചര്‍മ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ ഏറ്റവുമധികം സഹായിക്കാന്‍ പഴത്തിന് സാധിക്കും. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് പഴം ഉപയോഗിക്കുന്നത് ബെസ്റ്റാണ്. ഇത് അവരുടെ ചര്‍മ്മം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിന് സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ ചര്‍മ്മത്തിനെ നൗറിഷ് ചെയ്ത് മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നു.

ചിലര്‍ക്ക് പ്രായമാകുന്നതിന് മുന്‍പേ തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്ന പ്രശ്‌നം കണ്ടുവരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് പഴം ഫേയ്‌സ്മാക്ക് അല്ലെങ്കില്‍ പഴം ഫേയ്‌സ്പാക്ക് ഉപയോഗിക്കുക എന്നത്. പഴത്തില്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് ബോട്ടോക്‌സ് പോലെ പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുകയും യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

പഴത്തില്‍ ധാരാളം വിറ്റമിന്‍ എ, സിങ്ക്, മാഗ്നീസ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയ്‌ക്കെല്ലാം തന്നെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഇഫ്ക്ട് ഉണ്ട്. പഴത്തിന്റെ തൊലി മുഖത്ത് തേച്ചാലും അതുപോലെ, നല്ലപോലെ പഴുത്ത പഴം മുഖത്ത് തേക്കുമ്പോഴും ഇത് ചര്‍മ്മത്തിലെ കുരുവരാനുള്ള സാധ്യത കുറയ്ക്കുകയാണ്. അതുപോലെ, കുരുക്കള്‍ വേഗത്തില്‍ ചുങ്ങുന്നതിനും, പാടുകള്‍ മായ്ക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

തലയിലെ താരന്‍ കളയാന്‍ ബെസ്റ്റാണ് പഴം. താരന്‍ മൂലം ഉണ്ടാകുന്ന ചൊറിച്ചിലും അതുപോലെ, ബുദ്ധിമുട്ടുകളും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. തല നന്നായി വരണ്ടുപോകുമ്പോഴാണ് തലയില്‍ ചൊറിച്ചിലും താരനും അമിതമായി രൂപപ്പെടുന്നത്. ഇതിന് ചര്‍മ്മം മോയ്‌സ്ച്വര്‍ ചെയ്യുകയാണ് വേണ്ടത്. ഇതിനായി പഴം ഉപയോഗിച്ചുള്ള ഹെയര്‍പാക്കുകള്‍ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. ഇത് താരന്‍ മാറ്റുന്നതിനും ചൊറിച്ചില്‍ കുറയ്ക്കുന്നതിനും സഹായിക്കും.

Advertisment