ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തു; ശരീരഭാരം നിയന്ത്രിക്കാം

New Update

publive-image

ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വിറ്റാമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ ഉണ്ട്.

Advertisment

പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീൻപീസ്. ഇത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിച്ച് നിർത്തുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആന്റി ഓക്‌സിഡന്റുകൾ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം ഇവ ഗ്രീൻപീസിൽ ഉണ്ട്. ഇവ രക്തസമ്മർദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം നൽകുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീൻപീസ് കൊളസ്‌ട്രോൾ കൂട്ടുകയും ഇല്ല.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ഗ്രീൻപീസ് സഹായിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതെ തടയുകയും ചെയ്യുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് വിറ്റാമിൻ സി. ഗ്രീൻപീസിൽ വിറ്റാമിൻ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.

Advertisment