ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പര്‍തൈറോയ്ഡിസവും നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ മല്ലി ചേര്‍ക്കാം...

New Update

അലങ്കാരമായാണ് പലരും മല്ലിയിലയെ കണക്കാക്കുന്നതെങ്കിലുംഇതിന് ഒരുപാട് ആരോഗ്യഗുണങ്ങളും ഉണ്ട്. തൈറോയ്ഡ് സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും മല്ലിയും മല്ലിയിലയും ആഹാരത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പര്‍തൈറോയ്ഡിസവും നിയന്ത്രിക്കാന്‍ മല്ലി സഹായിക്കും. മല്ലി തൈറോയിഡ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ട്.

Advertisment

publive-image

ധാരാളം ആന്റി-ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തെ പല രോഗങ്ങളില്‍ നുന്നും മല്ലി സംരക്ഷിക്കും. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മല്ലി സഹായിക്കും, പ്രത്യേകിച്ച് ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവര്‍ക്ക് ഇത് ഏറെ നല്ലതാണ്. തൈറോയിഡുമായി ബന്ധപ്പെട്ട കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാനും മല്ലി നല്ലതാണ്. മല്ലി കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

Advertisment