ജീവിതത്തിലെ നിരവധി നാഴികക്കല്ലുകളിലൂടെ കടന്നുപോകുന്ന ഓരോ സ്ത്രീയും തന്‍റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കണം; ജീവിതത്തിന്‍റെ എല്ലാ തുറകളിൽ നിന്നുമുള്ള സ്ത്രീകൾക്ക് ഉപയോഗപ്രദമാകുന്ന ആരോഗ്യ ഫിറ്റ്നസ് നുറുങ്ങുകൾ ഇതാ..

New Update

ജീവിതത്തിലെ നിരവധി നാഴികക്കല്ലുകളിലൂടെ കടന്നുപോകുന്ന ഓരോ സ്ത്രീയും തന്‍റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കണം. ജീവിതത്തിന്‍റെ എല്ലാ തുറകളിൽ നിന്നുമുള്ള സ്ത്രീകൾക്ക് ഉപയോഗപ്രദമാകുന്ന 10 ആരോഗ്യ, ഫിറ്റ്നസ് നുറുങ്ങുകൾ ഇതാ..

Advertisment

publive-image

കഴിക്കാൻ സമയം കണ്ടെത്തുക എന്നതാണ്​ പ്രധാന കാര്യം. പ്രഭാതഭക്ഷണം ദിവസം മുഴുവനും നിങ്ങൾക്ക് ഊർജം പ്രദാനം ചെയ്യുക മാത്രമല്ല, മെറ്റബോളിസം നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ, ആരോഗ്യകരമായ എന്തെങ്കിലും ഉണ്ടാക്കുന്നതിനും ഉൽപ്പാദനക്ഷമതയുള്ള വിശ്രമത്തിനായി സ്വയം സജ്ജമാക്കുന്നതിനും രാവിലെ 15 മിനിറ്റ് നീക്കിവെക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ജലാംശം നിലനിർത്തുന്നത് ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നു. പകൽ സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് ഫിറ്റ്നസ് നിലനിർത്തുന്നതിനെ സഹായിക്കുന്നു. ശരീരഭാരം കുറക്കുന്നതിനും പരിപാലിക്കുന്നതിനും ജലാംശം നിർണായകമാണ്. ഇത് വിശപ്പ് കുറക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും സഹായിക്കും.

ഫിറ്റ് ബോഡി നിലനിർത്തുന്നതിനുള്ള ആദ്യ നിയമം അനാരോഗ്യകരമായ ജങ്ക് ഫുഡ്​, എണ്ണമയമുള്ള ഭക്ഷണം എന്നിവ ദിനചര്യയിൽ നിന്ന് നീക്കം ചെയ്യുക എന്നതാണ്. കാരണം ഇത് നിങ്ങളുടെ വ്യായാമത്തെയും രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കും. അതിനാൽ പ്രോട്ടീൻ, കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ ലഘുഭക്ഷണത്തിലേക്ക് മാറുന്നത് ശരീരഭാരം നിലനിർത്താനും നിരവധി രോഗങ്ങളുടെ സാധ്യത കുറക്കാനും സഹായിക്കും.

ഹൃദയം ശരിയായി പ്രവർത്തിക്കാൻ സ്ത്രീകൾ ആഴ്ചയിൽ അഞ്ച്​ ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യണം. നടത്തം, ജോഗിങ്​, സൈക്ലിങ്​, നൃത്തം എന്നിവ ഉൾപ്പെടുന്ന എയ്റോബിക് വ്യായാമം സ്ത്രീകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഏത് തരത്തിലുള്ള ശാരീരിക വ്യായാമവും മികച്ചതാണ് .പലചരക്കു കടയിലേക്ക് ധൃതിയിൽ ഓടുന്നതു പോലും ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണ്​.

Advertisment