ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

New Update

publive-image

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഏകാഗ്രത വർദ്ധിപ്പിക്കാനും പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശാരീരിക ആരോഗ്യം നിലനിർത്തുന്നത് പോലെ തന്നെ തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. തലച്ചോറിന്റെ ആരോഗ്യവും മാനസിക തീവ്രതയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

Advertisment

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മികച്ച ഓപ്ഷനാണ് ഒമേഗ- 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ മത്സ്യ എണ്ണകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ നാഡി കോശങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കും. അതിനാൽ, ഒമേഗ- 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടതാക്കാനും, ഉത്കണ്ഠ കുറയ്ക്കാനും ഗ്രീൻ ടീ വളരെ നല്ലതാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഐ- തിയനൈൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതാണ്.

അടുത്തതാണ് വാൾനട്ട്. വാൾനട്ടിൽ നിരവധി പോളിഫിനോളിക് സംയുക്തങ്ങളും ആൽഫ-ലിനോലെയിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. പോളിഫെനോളുകളും ആൽഫ-ലിനോലെയിക് സംയുക്തങ്ങളും തലച്ചോറിന്റെ നിർണായക ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ഈ സംയുക്തങ്ങൾ ഓക്സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാൻ സഹായിക്കും.

Advertisment