എല്ലാ ദിവസവും എട്ടോ പത്തോ മണിക്കൂറുകൾ നീളുന്ന ജോലി വിശ്രമമില്ലാതെ തുടരുന്നവരാണോ നിങ്ങൾ; വിദഗ്ധർ ഇതിനെ കുറിച്ച് പറയുന്നത് കേൾക്കാം

New Update

publive-image

എങ്ങനെ പണിയൊന്നുമെടുക്കാതെ വെറുതെ ഇരിക്കാമെന്ന് ഗവേഷണം നടത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ മടി ജീവിതത്തിലെ വില്ലനാണെന്നും ജീവിതത്തിലെ സുപ്രധാന സമയമാണ് മടി കൊണ്ട് കളയുന്നത് എന്നൊക്കെയുള്ള വാചകങ്ങൾ കേട്ട് തഴമ്പിച്ചവരാണ് ഭൂരിഭാഗവും.

Advertisment

എന്നുമുള്ള തിരിക്കിട്ട് ഓട്ടപ്പാച്ചിലിനിടയിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വെറുതെയിരിക്കാൻ തോന്നുന്നതിലോ,അങ്ങനെ ഇരിക്കുന്നതിലോ തെറ്റില്ലെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. എപ്പോഴും മടി പിടിച്ചിരിക്കുന്നത് ശുഭലക്ഷണമല്ലെങ്കിലും ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം ഒന്നും ചെയ്യാതെ മടി പിടിച്ചിരിക്കുന്നത് ശരീരത്തിനും മനസിനും ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

24 മണിക്കൂറും ജോലി ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യന്റെ തലച്ചോറിന് വിശ്രമം നൽകാൻ ഇത് വഴി കഴിയും. എല്ലാ ദിവസവും എട്ടോ പത്തോ മണിക്കൂറുകൾ നീളുന്ന ജോലി വിശ്രമമില്ലാതെ തുടരുന്നത് അത്ര എളുപ്പമല്ല. ശരീരവും തലച്ചോറും തളരും. ഇത് ദീർഘകാലമായി തുടരുന്നത് മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

ആഴ്ചയിൽ ഒരു ദിവസം പൂർണ്ണ വിശ്രമം നൽകുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ഉഷാറാക്കും. ആവശ്യത്തിന് വിശ്രമവും ഉറക്കവും ഇല്ലെങ്കിൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ജോലി സമ്മർദ്ദത്തിൽ നിന്നും വിടുതൽ നേടാനായി ഇടയ്‌ക്ക് ഒരു ബ്രേക്ക് നല്ലതാണ്. ഇത് തുടർച്ചയായുള്ള ജോലിയുടെ മടുപ്പ് കുറയ്‌ക്കാൻ സഹായിക്കും.

അമിത ജോലിഭാരം സർഗാത്മക വാസനകളെ ഉണർത്താനുള്ള ശേഷിയെയും ബാധിക്കും. നല്ല ഉറക്കം സർഗാത്മക ചിന്തയ്‌ക്ക് ആവശ്യമായ ഒന്നാണ്. ശരീരത്തിനും മനസ്സിനും വിശ്രമം ലഭിക്കുന്നത് മനോബലം വർദ്ധിപ്പിക്കാനും സർഗാത്മക ചിന്തകളെ പരിപോഷിപ്പിക്കാനും സഹായകരമാണ്.

Advertisment