കൊളസ്ട്രോളിന്റെ അളവ് പെട്ടെന്ന് കൂടുന്നുണ്ടോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

New Update

publive-image

ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. പെട്ടെന്ന് കൊളസ്ട്രോൾ വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ പരിശോധിക്കാം.

Advertisment

മോശം ഭക്ഷണ ശീലങ്ങൾ പലപ്പോഴും കൊളസ്ട്രോളിന് കാരണമാകാറുണ്ട്. പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയിൽ ട്രാൻസ് ഫാറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണമാകും. കൂടാതെ, പൊണ്ണത്തടിയുള്ളവരിൽ കൊളസ്ട്രോളിനുള്ള സാധ്യത കൂടുതലാണ്.

വ്യായാമം ഇല്ലായ്മ പലപ്പോഴും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകും. പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

പുകവലി, മദ്യപാനം എന്നീ ശീലങ്ങൾ ഉള്ളവരിൽ ഉയർന്ന കൊളസ്ട്രോളിനുള്ള സാധ്യത കൂടുതലാണ്. പുകവലി ശീലം ക്യാൻസറിലേക്കും ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അതിനാൽ, ഇത്തരം ശീലങ്ങൾ ഉള്ളവർ അവ പരമാവധി ഒഴിവാക്കേണ്ടതാണ്.

Advertisment