തല ചൊറിഞ്ഞ് ചൊറിഞ്ഞ് മടുത്തോ; ശല്യക്കാരായ പേനുകളെ തുരത്താൻ ചില പൊടിക്കൈകൾ പരീക്ഷിക്കാം

New Update

publive-image

താരൻ പോലെ തന്നെ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് പേൻ. ഒരാളുടെ തലയിൽ പേൻ ഉണ്ടെങ്കിൽ അയാളുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരിലേക്കും ഇത് വ്യാപിക്കും. കുട്ടികളിലാണ് പ്രധാനമായും പേൻ വ്യാപകമായി കണ്ടുവരുന്നത്.

Advertisment

നമ്മുടെ രക്തം ഊറ്റിക്കുടിച്ച് ജീവിക്കുന്ന പേനുകൾ യഥാർത്ഥത്തിൽ ശല്യക്കാർ തന്നെയാണ്. ചില പൊടിക്കൈകളിലൂടെ നമുക്ക് പേനുകളെ വളരെ എളുപ്പത്തിൽ തുരത്താം. പേൻ ശല്യം ഇല്ലാതാക്കൻ കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒന്നാണ് ബേബി ഓയിൽ. പേനുള്ളവർ ബേബി ഓയിൽ തലയിൽ തേച്ച് ഒരു രാത്രി മുഴുവൻ വയ്‌ക്കുക.

അതിന് ശേഷം പേൻ ചീർപ്പുപയോഗിച്ച് ചീകാം. ഇതിന് ശേഷം മൈൽഡ് ആയ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. പല വിധ രോഗങ്ങൾക്കും പ്രതിവിധിയാണ് വെളുത്തുള്ളി. പേൻ ശല്യം അകറ്റാനും നമുക്ക് ഇത് ഉപയോഗിക്കാം. വെളുത്തുള്ളിയുടെ അല്ലികൾ ചതച്ച് നാരങ്ങാ നീരിൽ കലർത്തി തലയോട്ടിയിൽ പുരട്ടുക. ശേഷം തല നന്നായി മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം.തലയിൽ ശല്യക്കാരായ പേനുകളെ തുരത്താൻ അൽപ്പം ബേക്കിംഗ് സോഡ ഉപയോഗിക്കാം.

കണ്ടീഷണറിൽ കലർത്തിയാണ് ബേക്കിംഗ് സോഡ ഉപയോഗിക്കേണ്ടത്. ബേക്കിംഗ് സോഡയും, കണ്ടീഷണറും സംയോജിപ്പിച്ച് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂർ ഇത് വച്ച ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപു ഉപയോഗിച്ച് കഴുകുകുക.മുടിയുടെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് ടീ ട്രീ ഓയിൽ. പേൻ ശല്യം ഇല്ലാതാക്കാനും ടീ ട്രീ ഓയിൽ ഉപയോഗിക്കാം.

വെളിച്ചെണ്ണയിൽ കലർത്തി വേണം ടീ ട്രീ ഓയിൽ ഉപയോഗിക്കാൻ. ഇവ രണ്ടും ചേർന്ന മിശ്രിതം ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.പേൻ ശല്യം അകറ്റാൻ പണ്ട് കാലം മുതൽ ഉപയോഗിച്ചിരുന്ന പ്രതിവിധിയാണ് വേപ്പെണ്ണ. വേപ്പെണ്ണ ചൂടാക്കിയ ശേഷം ശിരോ ചർമ്മത്തിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. പിന്നീട് ഒരു മണിക്കൂറിന് ശേഷം പേൻ ചീർപ്പ് ഉപയോഗിച്ച് മുടി നന്നായി ചീകുക. ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.

Advertisment