ഇനി മുതൽ രാവിലെ എഴുന്നേറ്റയുടൻ ചായയ്ക്കും കാപ്പിക്കും പകരം കഴിക്കാം ആപ്പിൾ, ഗുണങ്ങൾ നിരവധി

New Update

publive-image

രാവിലെ എഴുന്നേറ്റയുടൻ പലരുടെയും ശീലങ്ങളിൽ ഒന്നാണ് ചായയോ കാപ്പിയോ കുടിക്കുക എന്നത്. ഉന്മേഷം നൽകാൻ ഇവ രണ്ടും സഹായിക്കുമെങ്കിലും അതിരാവിലെ തന്നെ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Advertisment

ചായയ്ക്കും കാപ്പിക്കും പകരം ആപ്പിൾ കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് നല്ലതാണെന്നാണ് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. രാവിലെ എഴുന്നേറ്റയുടൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പരിചയപ്പെടാം. ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.

ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുകയും ദഹന സംബന്ധമായ അസുഖങ്ങളിൽ നിന്ന് രക്ഷ നേടാനും സഹായിക്കും. പ്രമേഹ രോഗികൾക്ക് ഡയറ്റിൽ ആപ്പിൾ ഉൾപ്പെടുത്താവുന്നതാണ്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ ശരീരത്തിലേക്ക് അമിതമായി കാർബോഹൈഡ്രേറ്റ് എത്തുന്നത് തടഞ്ഞുനിർത്തുകയും രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുകയും ചെയ്യും.

അനീമിയ പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് ആപ്പിൾ കഴിക്കുന്നത് നല്ലതാണ്. ആപ്പിളിൽ ധാരാളം ഇരുമ്പിന്റെ അംശം അടങ്ങിയതിനാൽ അനീമിയ ഇല്ലാതാക്കുന്നു.

Advertisment