തണുപ്പ് കാലത്ത് ഉണ്ടാകുന്ന ചുമയും തൊണ്ട വേദനയും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്; രോഗലക്ഷണങ്ങളെ കുറയ്ക്കാൻ പാര്‍ശ്വഫലങ്ങളില്ലാത്ത ചില വീട്ടു വൈദ്യങ്ങള്‍ പരിചയപ്പെടാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പൊതുവെ തണുപ്പ് കാലത്ത് ഉണ്ടാകുന്ന ചുമയും തൊണ്ട വേദനയും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്.
രോഗലക്ഷണങ്ങളെ കുറയ്ക്കാൻ വീട്ടു വൈദ്യങ്ങളും മരുന്നുകളുമുണ്ട്. പാര്‍ശ്വഫലങ്ങളില്ലാതെ ഉള്ള വീട്ടു വൈദ്യങ്ങള്‍ പരീക്ഷിക്കുന്നതാണ് നല്ലത്. രോഗം ദീർഘനാൾ തുടർന്നാൽ ആശുപത്രിയിൽ പോയി കൃത്യമായ വൈദ്യ സഹായം തേടണം. ദീർഘനാൾ തുടരുന്ന ചുമ ചിലപ്പോൾ മറ്റ് രോഗങ്ങളിലേക്ക് നയിച്ചേക്കാം..

Advertisment

publive-image

ചുക്ക് പൊടി

ഇഞ്ചി ഉണക്കി പൊടിച്ചതാണ് ചുക്ക് പൊടി. ചുമ മാറാനുള്ള ഏറ്റവും നല്ല പരിഹാര മാര്‍ഗമാണ് ചുക്ക് പൊടി. ചുമയും കഫക്കെട്ടുമുള്ളവര്‍ക്ക് ഇത് വളരെ നല്ലൊരു പരിഹാര മാര്‍ഗമാണ്. രോഗം മാറാന്‍ പൊതുവെ എല്ലാ വീട്ടിലും ഉപയോഗിക്കുന്നതാണ് ചുക്ക് കാപ്പി. അതുപോലെ ചുക്ക് പൊടിയും നല്ലൊരു പരിഹാര മാര്‍ഗമാണ്.

മഞ്ഞള്‍പൊടി

ആന്റി ബാക്ടീരികയല്‍ ഗുണങ്ങളുള്ളതാണ് മഞ്ഞള്‍. മഞ്ഞളിട്ട പാല്‍, മഞ്ഞള്‍ വെള്ളമൊക്കെ ആളുകള്‍ കുടിക്കാറുണ്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപാദിയാണ് മഞ്ഞള്‍. ശ്വാസകോശ പ്രശ്നങ്ങള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം ഇത് നല്ലൊരു മരുന്നാണ്.

കുരുമുളക് പൊടി

ചുമയ്ക്കുള്ള ഒറ്റമൂലിയിലെ പ്രധാനിയായിരിക്കും കുരുമുളക് പൊടി. പല ചേരുവകള്‍ക്കൊപ്പം കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് ചുമയും തൊണ്ട വേദനയുമൊക്കെ മാറാന്‍ വളരെയധികം സഹായിക്കും. കറുത്ത പൊന്നെന്ന് അറിയപ്പെടുന്ന ഈ കുരുമുളക് ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ സി കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ബാക്ടീരിയല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി പദാര്‍ത്ഥങ്ങളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ശര്‍ക്കര

പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മികച്ച പദാര്‍ത്ഥമാണ് ശര്‍ക്കര. പലതരം ഗുണങ്ങള്‍ക്ക് പേര് കേട്ടതാണ് ശര്‍ക്കര. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ വൈറ്റമിനുകള്‍ ധാതുക്കള്‍ എന്നിവയെല്ലാം രോഗ പ്രതിരോധ ശേഷി കൂട്ടും. ഇതിലെ സെലിനിയവും സിങ്കും ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്നും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും.

തേന്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് തേന്‍. തൊണ്ടയിലെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ കഴിയുന്ന പ്രകൃതിദത്തമായ ചേരുവകളില്‍ ഒന്നാണ് തേന്‍. ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ക്ക് തേന്‍ വളരെയധികം നല്ലതാണ്.

Advertisment