ശരീരം കാണിക്കുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് സന്ധിവാതം, കൈകാലുകളില്‍ നീര്, മുട്ടുവേദന, മൂത്രത്തില്‍ കല്ല്, തുടങ്ങിയ പ്രശ്‌നങ്ങള്‍. ഇത്തരം ലക്ഷണങ്ങളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രതിരോധം തീര്‍ക്കുന്നതിന് നാം ശ്രദ്ധിക്കണം. ഭക്ഷണങ്ങളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.
യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ നാം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും കരള്‍, തലച്ചോറ്, കുടല്‍ എന്നിവ. ഇത്തരം മാംസ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ യൂറിക് ആസിഡ് കുറക്കുന്നതിന് സഹായിക്കില്ല. മറിച്ച് യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഇതോടൊപ്പം തന്നെ അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സാധിക്കുന്നു. മദ്യപിക്കുന്നവരെങ്കില്‍ അവരും അല്‍പം ശ്രദ്ധിക്കണം. കാരണം ഇവരിലും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് വേറെ വഴി നോക്കേണ്ടതില്ല എന്നതാണ്.
കാരണം മദ്യപാനം, സോഡ ഉത്പ്പന്നങ്ങളുടെ ഉപയോഗം മറ്റ് മധുരമുള്ള ഗ്യാസ് അടങ്ങിയ പാനീയങ്ങള്‍ എല്ലാം തന്നെ നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അവയെ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഒരു പരിധി വരെ രോഗാവസ്ഥയെ തടയുന്നതിനും അത് ഗുരുതരമാവാതെ നോക്കുന്നതിനും നമുക്ക് സാധിക്കുന്നു. യൂറിക് ആസിഡ് നിലവില്‍ പ്രശ്‌നമനുഭവിക്കുന്നവരും സാധ്യതയുള്ളവരും കര്‍ശനമായി മുകളില്‍ പറഞ്ഞ പാനീയങ്ങളില്‍ നിയന്ത്രണം വരുത്തേണ്ടതാണ്.
നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്ത വ്യക്തിയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും ഹൈപ്പര്‍യൂറിസെമിയയിലേക്ക് എത്തിക്കുന്നു. ഇത് യൂറിക് ആസിഡ് അളവ് വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം അനാരോഗ്യകരമായ അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടി 2-3 ലിറ്റര്‍ വെള്ളം ദിവസവും കുടിക്കുന്നതിന് ശ്രദ്ധിക്കുക.