കീടനാശിനി കലരാത്ത പഴങ്ങൾ ഇപ്പോൾ വിപണിയിൽ ലഭിക്കുക വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുന്നു; കീടനാശിനിയുടെ അംശം ഉണ്ടെങ്കിലും പഴങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള പൊടിക്കൈകൾ അറിയാം..

New Update

കീടനാശിനി കലരാത്ത പഴങ്ങൾ ഇപ്പോൾ വിപണിയിൽ ലഭിക്കുക വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിക്കുന്നു. കീടനാശിനിയുടെ അംശം ഉണ്ടെങ്കിലും അതു കുറച്ച് പഴങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള പൊടിക്കൈകൾ അറിയാം..

Advertisment

publive-image

  • പഴവർഗങ്ങൾ ഉപയോഗിക്കും മുൻപ് രണ്ടോ മൂന്നോ തവണ നന്നായി കഴുകണം.
  • വിനാഗിരി ഉപയോഗിച്ചു കഴുകാം. രണ്ട് േടബിൾ സ്പൂൺ വിനാഗിരി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പഴങ്ങൾ നാലഞ്ച് മിനിറ്റ് മുക്കി വയ്ക്കാം. എന്നാൽ ഈ രീതിയിലൂടെ കഴുകിയെടുത്താലും മുന്തിരിയിലെ വിഷാംശം നീക്കാൻ വളരെ പ്രയാസമാണ്.
  • സോഡാപൊടി (സോഡിയം ബൈകാർബണേറ്റ്) കീടനാശിനികളുടെ അളവു കുറയ്ക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും മൂന്നോ നാലോ മിനിറ്റ് സോഡാപൊടി കലക്കിയ വെള്ളത്തിൽ മുക്കി വയ്ക്കാം. ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകാം.
  • ആവശ്യമെങ്കിൽ ആദ്യം വിനാഗിരി ഉപയോഗിച്ച് കഴുകിയ ശേഷം രണ്ടാമതു സോഡാപൊടി ഉപയോഗിച്ചും കഴുകാം. രണ്ടും ഒന്നിച്ചു ചേർത്ത് ഉപയോഗിക്കരുത്. കഴുകിയ ശേഷം നല്ല കോട്ടൻ തുണികൊണ്ട് തുടച്ചെടുത്തു സൂക്ഷിക്കാം.
  • വാളൻ പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ എടുത്തു വെള്ളത്തിൽ പിഴിഞ്ഞ്, ആ വെള്ളത്തിലും പഴങ്ങൾ മുക്കിവയ്ക്കാം.
  • കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പു വെള്ളത്തിൽ കഴുകുന്നത് ഫലപ്രദമാണ് എന്നത് വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാൽ ഈ രംഗത്തെ വിദഗ്ധർ ഈ രീതി ശുപാർശ ചെയ്യുന്നില്ല.
  • പുകയ്ക്കുക, പഴുത്ത പഴം പച്ചയായ പഴങ്ങളുടെ ഇടയിൽ വയ്ക്കുക. വയ്ക്കോലിൽ ഇട്ടു വയ്ക്കുക. അരിപ്പൊടിയിൽ ഇട്ട് അടച്ചു വയ്ക്കുക തുടങ്ങിയവയാണ് സ്വാഭാവികമായി പഴുക്കാനുള്ള മാർഗങ്ങൾ.
  • എപ്പോഴും സീസണലായി ലഭിക്കുന്ന പഴങ്ങൾ വാങ്ങിക്കുക.
Advertisment