കാന്‍സര്‍ പ്രതിരോധത്തിന് കാബേജ് അത്യുത്തമം

New Update

publive-image

തണുപ്പുകാലത്താണ് ഏറ്റവുമധികം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതിന് എളുപ്പം ആശ്രയിക്കാവുന്ന ഒരു പച്ചക്കറിയാണ് കാബേജ്. നാരുകളാല്‍ സമ്പന്നമായ കാബേജ് ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ എ, കെ എന്നീ പോഷകങ്ങളുടെ കലവറയാണ്.

Advertisment

ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള കാബേജ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ചോറിനൊപ്പം കറിയായും പച്ചയ്ക്കുമൊക്കെ കഴിക്കാവുന്ന കാബേജ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാന്‍ വരെ സഹായിക്കുന്നതാണ്.

കാന്‍സര്‍ പ്രതിരോധം

സള്‍ഫര്‍ അടങ്ങിയ സള്‍ഫോറാഫെയ്ന്‍ എന്ന സംയുക്തമാണ് ഇവയ്ക്ക് ചെറിയൊരു കയ്പ്പ് നല്‍കുന്നത്. ഇതുതന്നെയാണ് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവും നല്‍കുന്നത്. കാന്‍സര്‍ കോശങ്ങളുടെ പുരോഗമനത്തെ സള്‍ഫോറാഫെയ്ന്‍ ചെറുക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചുവന്ന കാബേജിന് ആ നിറം നല്‍കാന്‍ സഹായിക്കുന്ന ആന്തോസയാനിന്‍ കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഇതിനോടകം രൂപപ്പെട്ട കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്.

Advertisment