ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ശർക്കരയിട്ട ചെറുചൂടുള്ള വെള്ളം കുടിക്കാം; ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പ്രമേഹം ഉള്ളവർക്കുമെല്ലാം ശർക്കര ഫലം ചെയ്യും

New Update

ചായ മുതൽ മധുരപലഹാരങ്ങൾ വരെ എന്തിനൊപ്പവും ചേർക്കാവുന്ന ഒന്നാണ് ശർക്കര. തണുപ്പുകാലത്ത് ആളുകൾക്ക് ഏറ്റവും ഇഷ്ടമുള്ള ചേരുവകളിൽ ഒന്നുമാണ് ഇത്. പൊട്ടാസ്യത്തിന്റെ കലവറയായ ശർക്കര ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കും. ഇതിനുപുറമേ വിറ്റാമിനുകളും കാൽസ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പർ തുടങ്ങിയ ധാതുക്കളും ഏറെ അടങ്ങിയിട്ടുണ്ട്. ശർക്കര ചെറുചൂടുള്ള വെള്ളത്തിൽ കുടിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പ്രമേഹം ഉള്ളവർക്കുമെല്ലാം ശർക്കര നല്ലതാണ്.

Advertisment

publive-image

എല്ലുകളെ ബലപ്പെടുത്താൻ ശർക്കര സഹായിക്കും. സന്ധി വേദന, സന്ധിവാതം പോലുള്ള അസ്ഥി രോഗങ്ങളെ ശമിപ്പിക്കാനും ശർക്കര ഫലം ചെയ്യും. ശർക്കരയ്ക്ക് ശരീരത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും രക്തം ശുദ്ധീകരിക്കാനും കരളിനെ ശുദ്ധീകരിക്കാനും ശർക്കര നല്ലതാണ്. ചെറുചൂടുള്ള വെള്ളത്തിൽ പതിവായി ശർക്കര കഴിക്കുകയാണെങ്കിൽ ചർമ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യും.

ഹീമോഗ്ലോബിൻ കുറവാണെങ്കിൽ, ചൂടുവെള്ളത്തിൽ ശർക്കര ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. ഇരുമ്പ്, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമായതിനാൽ ശരീരത്തിൽ ആർബിസിയുടെ അളവ് ക്രമീകരിക്കാൻ കഴിയും. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുമെന്നതാണ് ശർക്കരയുടെ നിരവധി ഗുണങ്ങളിൽ ഒന്ന്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ശർക്കരയിട്ട ചെറുചൂടുള്ള വെള്ളം കുടിക്കാം. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

Advertisment