കണ്ണുകള്‍ക്ക് ചുറ്റും തടിപ്പും പാടുകളുമാണോ? എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

New Update

publive-image

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണിന് ചുറ്റും തടിപ്പും പാടുകളും കാണാറുണ്ടോ? കണ്ണിന്റെ ഈ പ്രശ്‌നങ്ങള്‍ മുഖത്തിന്റെ ഫ്രഷ് ലുക്കിനെ നശിപ്പിക്കുന്നതായി തോന്നുന്നുണ്ടോ? കണ്ണുകള്‍ക്ക് കൂടുതല്‍ ഉന്മേഷവും ആരോഗ്യവും പകരാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം.

Advertisment

രാവിലെ എഴുന്നേറ്റയുടന്‍ തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ നല്ലതുപോലെ കഴുകുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതു മാത്രം ചെയ്താല്‍ തന്നെ കണ്ണുകള്‍ നല്ല ഉന്മേഷത്തോടെ ഇരിക്കും. കണ്ണുകള്‍ക്ക് ഉന്മേഷം പകരാനായി ഗ്രീന്‍ ടീ ബാഗുകളും ഉപയോഗിക്കാം. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ടീ ബാഗുകള്‍ കണ്ണിന് മുകളിലായി അല്‍പ സമയം വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

കണ്ണിന് ചുറ്റുമുള്ള പാടുകള്‍ മാറാനായി പണ്ടുകാലം മുതല്‍ ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരി വട്ടത്തില്‍ അരിഞ്ഞ് കണ്ണിന് മുകളില്‍ വച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് നീക്കം ചെയ്യാവുന്നതാണ്.

കണ്ണിന് ചുറ്റും പാടുകളുള്ള സ്ഥലത്ത് കറ്റാര്‍ വാഴ നീര് പുരട്ടുന്നത് വളരെ നല്ലതാണ്. വൈറ്റമിന്‍ ഇ ഓയിലിനൊപ്പമോ കറ്റാര്‍ വാഴ നീരോ ജെല്ലോ മാത്രമായിട്ടോ ഉപയോഗിക്കാവുന്നതാണ്. അല്‍പം വെളിച്ചെണ്ണ എടുത്ത് കണ്ണിന് ചുറ്റും വളരെ മൃദുവായി മസാജ് ചെയ്ത് നല്‍കുന്നതും കണ്ണിന് ചുറ്റുമുള്ള തടിപ്പും പാടുകളും മാറാന്‍ സഹായിക്കും.

Advertisment