പൊതുവായ ആരോഗ്യത്തിൽ പല്ലുകളുടെയും, വായയുടെയും ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് കാര്യം പലർക്കും വേണ്ടത്ര അറിവുള്ള കാര്യമില്ല. പല്ലുകളെയും, മോണയെയും ബാധിക്കുന്ന ഒരോ രോഗവും മറ്റ് അവയവങ്ങളെ കൂടി ബാധിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം പരിരക്ഷിക്കുന്നതിൽ ശരിയായ ദന്ത പരിപാലനവും, ദന്ത സംരക്ഷണവും വളരെ പ്രധാനമാണ്. ദന്തക്ഷയവും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണങ്ങളിൽ നാം കഴിക്കുന്ന ഭക്ഷണത്തിനും വളരെ പ്രധാന പങ്കുണ്ട്.
പല്ലുകളുടെ ആരോഗ്യത്തിന് പോഷക മൂല്യങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കാം . ശരീരത്തിലെ ഏറ്റവും കട്ടിയിട്ടുള്ള പല്ലുകളുടെ പുറം പാളിയായ 'ഇനാമല്‍' എന്ന കവചത്തിന്റെ ആരോഗ്യത്തിനും, പല്ലുകള്‍ ആരോഗ്യത്തോടെ ജീവിതാവസാനം വരെ നിലനിർത്തുവാനും അനുവർത്തികേണ്ട ഭക്ഷണ ശീലങ്ങൾ പ്രധാനമാണ്. നമ്മുടെ ഭക്ഷണക്രമത്തിൽ ഇടയ്ക്ക് ആപ്പിൾ കഴിച്ചാൽ പല്ലുകളില്‍ ദന്തക്ഷയം ഉണ്ടാകുന്നതു തടയാന്‍ കഴിയും.
ചവച്ചിറക്കുന്നതും നാരുകളടങ്ങിയതുമായ പഴങ്ങള്‍ പല്ലുകളില്‍ പറ്റിപിടിക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ആപ്പിള്‍ ദന്താരോഗ്യത്തിന് മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ ധാരാളം അടങ്ങിയ. ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍, തക്കാളി, വെള്ളരിക്ക നെല്ലിക്ക, കാരറ്റ്, പേരക്ക, സപ്പോട്ട തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്താം.
10) നേന്ത്രപഴം വിറ്റാമിനുകള്‍, മിനറലുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്. അതിനാൽ പഴം കഴിക്കുന്നത് രോഗപ്രതിരോധശക്തി നേടാന്‍ മാത്രമല്ല പല്ലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാനും വളരെ നല്ലതാണ്. പഴത്തിൽ ധാരാളം fibers ഉള്ളതിനാൽ പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടാതിരിക്കാനും മറ്റ് ദന്തരോഗങ്ങളെ അകറ്റാനും പല്ലുകളുടെ നിറം വര്‍ധിപ്പിക്കാനും ദിവസവും പഴം കഴിക്കുന്നത് നല്ലതാണ്.