ഏറ്റവും എളുപ്പത്തില്‍ ലഭിക്കാനും കഴിക്കാനുമൊക്കെ പറ്റിയ ഒരു പഴ വര്‍ഗമാണ് വാഴപ്പഴം; ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള വാഴപ്പഴത്തൊലിയുടെ ഗുണങ്ങൾ അറിയാം..

New Update

നമുക്ക് ഏറ്റവും എളുപ്പത്തില്‍ ലഭിക്കാനും കഴിക്കാനുമൊക്കെ പറ്റിയ ഒരു പഴ വര്‍ഗമാണ് വാഴപ്പഴം. വാഴപ്പഴം കഴിക്കുമ്പോള്‍ നമ്മള്‍ എല്ലാവരും അതിന്റെ തൊലി കളഞ്ഞ് ദൂരേക്ക് കളയും. എന്നാല് പഴത്തൊലിയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് ആര്‍ക്കെങ്കിലും അറിയാമോ. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഈ വാഴപ്പഴത്തൊലിക്ക് ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആരെങ്കിലും വിശ്വസിക്കുമോ. അങ്ങനെ ഉണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഇനി പഴത്തൊലി കളയാന്‍ ഒന്ന് മടി കാണിക്കും.

Advertisment

publive-image
ഗവേഷകര്‍ പറയുന്നത് അനുസരിച്ച്, വാഴപ്പഴത്തേക്കാള്‍ ഗുണം തൊലിയിലുണ്ട്. പഴത്തൊലിയുടെ ഗുണങ്ങളെ കുറിച്ച് ഡയറ്റീഷ്യന്‍ പറയുന്നത് ഇങ്ങനെയാണ്. പഴത്തൊലി പോഷക സമൃദ്ധമാണ്. ഇത് കഴിക്കാനും കൊള്ളാവുന്നതാണ്. പൊട്ടാസ്യം, ഫൈബര്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമൃദ്ധവുമാണെന്ന് ഡയറ്റീഷ്യന്‍ പറയുന്നു.

കൂടാതെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് ഗുണകരമാണെന്ന് മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പ്രമേഹം എന്നിവയ്ക്കും അത്യുത്തമമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വാഴപ്പഴയ്ത്തിലെ ട്രിപ്‌റ്റോഫാന്‍ പഴത്തൊലിയിലെ വിറ്റാമിന്‍ ബി 6മായി ചേരുമ്പോള്‍ വിഷാദം പോലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്.

വിറ്റാമിന്‍ ബി സിക്‌സ്, നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. ഇത് മാനസികാരോഗ്യത്തിന് നല്ലതാണ്. ഫൈബറുകളാല്‍ സമ്പന്നമായ പഴത്തൊലി ദഹനപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. വയറിളക്കത്തിനും പഴത്തൊലി ഉപയോഗിക്കാവുന്നതാണ്.

അതേസമയം, എങ്ങനെയാണ് പഴത്തൊലി കഴിക്കണമെന്ന് സംബന്ധിച്ചും വിശദീകരണമുണ്ട്. നന്നായി പഴുത്ത വാഴപ്പഴത്തിന്റെ തൊലി വേണം കഴിക്കാന്‍. ഇവയുടെ പ്രത്യേകതയെന്തെന്നാല്‍, മധുരമുള്ളതും കനം കുറഞ്ഞതുമായിരിക്കും. നന്നായി കഴികിയെടുത്ത് മിക്‌സിയിലിട്ട് അടിക്കാം. ഇത് ജ്യൂസിനൊപ്പമോ ബ്രഡിനൊപ്പമോ കഴിക്കാം.

Advertisment