വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മുടി കൊഴിച്ചിലെന്ന പ്രതിസന്ധിയെ നമുക്ക് മറികടക്കാം; എങ്ങനെയെന്ന് നോക്കാം..

New Update

കാലാവസ്ഥാ വ്യതിയാനവും ഭക്ഷണശീലങ്ങളും മാനസിക സമ്മര്‍ദ്ദം കൊണ്ടും എല്ലാം ഇത് അവസാനം മുടി കൊഴിച്ചിലിലേക്ക് എത്തുന്നു. മനോഹരമായ ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് തടസ്സം സൃഷ്ടിക്കുന്ന പല ഘടകങ്ങളും ഉണ്ട്. പലരിലും നെറ്റി കയറുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് മുടി അമിതമായി കൊഴിയുന്നു. പലപ്പോഴും കൃത്യമായ സംരക്ഷണ രീതികള്‍ അല്ലാത്തത് കൊണ്ട് തന്നെ മുടി പെട്ടെന്ന് പെട്ടെന്ന് കൊഴിയുന്നു.

Advertisment

publive-image

ചിലരില്‍ തൈറോയ്ഡ് സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാവും. തലയോട്ടിയില്‍ സോറിയാസിസ്, ഇത് കൂടാതെ ചില പ്രത്യേക രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരിലും അമിതമായി മുടി കൊഴിച്ചില്‍ ഉണ്ടാവാം. പ്രത്യേകിച്ച് പുരുഷന്‍മാരില്‍. മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് കൂടാതെ ഉത്കണ്ഠ വര്‍ദ്ധിക്കുന്നതും മുടി കൊഴിച്ചിലിലേക്ക് വാതില്‍ തുറക്കുന്നു.

പലപ്പോഴും നെറ്റിയുടെ ഭാഗത്തായി മുടി കൊഴിയുന്നത് സ്‌ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ സാന്നിധ്യം ഉള്ളത് കൊണ്ടാണ്. കാരണം ഈ സമയം അഡ്രീനാല്‍ ഗ്രന്ഥികള്‍ അമിതമായി പ്രവര്‍ത്തിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. പ്രായം മുടി കൊഴിയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് പുരുഷന്‍മാരെ വ്യത്യസ്തമായി ബാധിക്കുന്നു.

പ്രായം കൂടുന്തോറും രോമകൂപങ്ങള്‍ കുറയുന്നു, കനം കുറഞ്ഞ മുടി ഉത്പാദിപ്പിക്കുന്നു. പിന്നീട് മുടിയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് കൂടാതെ വിറ്റാമിന്റെ കുറവും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് അലോപേഷ്യ പോലുള്ള രോഗാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനും വെയില്‍ കൊള്ളുന്നതിനും ശ്രദ്ധിക്കണം.

Advertisment