കൊളസ്‌ട്രോള്‍ എപ്പോഴും എല്ലാവര്‍ക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. കാരണം ഇത് പക്ഷാഘാതത്തിലേക്കും പിന്നീട് ഹൃദയാഘാതത്തിലേക്കും എത്തിക്കുന്നതിന് അധികം സമയം വേണ്ട. ഹൃദയ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ രീതിയില്‍ രക്തമെത്തിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഹൃദയ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു. ഈ അവസ്ഥയില്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റ ഭാഗമാക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. എന്നാല്‍ ഇത് കൊളസ്‌ട്രോളിനെ എങ്ങനെ സ്വാധീനിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകള്‍, ഫൈബര്‍, മിനറല്‍സ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ദിവസവും കുറഞ്ഞത് 4-5 തവണയെങ്കിലും പഴങ്ങളോ പച്ചക്കറികളോ കഴിക്കാന്‍ പോവുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും മികച്ചതാണ്. ലയിക്കുന്ന നാരുകള്‍ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇതിലുള്ള ഫൈബര്‍ ആണ് ആരോഗ്യത്തെ സഹായിക്കുന്നത്. പച്ച ഇലക്കറികള്‍, ഓട്‌സ്, പയറുവര്‍ഗ്ഗങ്ങള്‍, ഗോതമ്പ് എന്നിവയെല്ലാം ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ്.
കൊളസ്‌ട്രോള്‍ കുറക്കുന്നതിന് വേണ്ടി ആരോഗ്യത്തോടെ ഇരിക്കുന്നതിന് നമുക്ക് ഫൈബര്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒരിക്കലും നിങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കേണ്ടി വരുന്നില്ല.