ചിലര്‍ക്ക് പരിശോധനയില്‍ ഗര്‍ഭിണിയാണെന്നുള്ള പോസിറ്റീവ് ഫലം ലഭിക്കുന്നില്ല; എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നമുക്ക് നോക്കാം..

New Update

ഗര്‍ഭലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്ന അവസ്ഥയില്‍ ടെസ്റ്റ് ചെയ്ത് നോക്കിയാലും പലപ്പോഴും നെഗറ്റീവ് ഫലം ലഭിക്കുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നമുക്ക് നോക്കാം. പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും നിങ്ങള്‍ക്ക് ഒരു നെഗറ്റീവ് ഫലം ലഭിക്കാം. ഒരു നെഗറ്റീവ് ടെസ്റ്റ് ലഭിക്കുമ്പോള്‍ നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ട സത്യം എന്നത് നിങ്ങള്‍ ഗര്‍ഭിണിയല്ല എന്നതാണ്.

Advertisment

publive-image

എന്നാല്‍ ആര്‍ത്തവ ദിനങ്ങള്‍ തെറ്റുകയും ഗര്‍ഭലക്ഷണങ്ങള്‍ കാണുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്താല്‍ നിങ്ങള്‍ കുറച്ച് സമയം കൂടി കാത്തിരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചിലരില്‍ ഇതിനെല്ലാം ശേഷവും ആര്‍ത്തവം വരുന്നതിനുള്ള സാധ്യതയുണ്ട്. കാരണം ചില ആദ്യ കാല ഗര്‍ഭലക്ഷണങ്ങള്‍ ആര്‍ത്തവത്തിന് മുന്‍പുള്ള ദിവസങ്ങളിലും ഉണ്ടാവുന്നുണ്ട്.

അതുകൊണ്ട് തന്നെ ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെങ്കില്‍ ഒരാഴ്ച കൂടി കാത്തിരിക്കുന്നത് നല്ലതാണ്. നിങ്ങള്‍ വളരെ നേരത്തെ ടെസ്റ്റ് ചെയ്യുന്ന അവസ്ഥയില്‍ ഇത്തരത്തിലുള്ള നെഗറ്റീവ് ഫലം ലഭിക്കാം. പലരും വീട്ടില്‍ തന്നെയാണ് അവരുടെ ആദ്യത്തെ ടെസ്റ്റ് ചെയ്യുന്നത്. ഈ സമയം കൃത്യമായ ഫലം ലഭിക്കുമമെങ്കിലും ആര്‍ത്തവ ദിനങ്ങള്‍ കഴിഞ്ഞ് ഒരാഴ്ചക്ക്‌ശേഷം മാത്രമേ നിങ്ങള്‍ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്യാന്‍ പാടുളളൂ.

പോസിറ്റീവ് ഫലത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് പലപ്പോഴും നെഗറ്റീവ് ടെസ്റ്റ് ലഭിക്കുന്നതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് ടെസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ വരുത്തുന്ന തെറ്റുകളാണ്. ഇതില്‍ പലപ്പോഴും നാം അറിയാതെ വരുത്തുന്ന ധാരാളം തെറ്റുകള്‍ ഉണ്ടാവുന്നുണ്ട്. പരിശോധന നടത്തുന്നതിന് വേണ്ടി ഒരു ദിവസം രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ആണ് ആവശ്യം.

എന്നാല്‍ നിങ്ങള്‍ പരിശോധന നടത്തുന്നതിന് മുന്‍പ് വെള്ളം കുടിച്ചെങ്കില്‍ പലപ്പോഴും അത് നെഗറ്റീവ് ഫലമാവുന്നതിനുള്ള സാധ്യതയുണ്ട്. അടുത്തതായി പ്രഗ്നന്‍സി കിറ്റിന്റെ എക്‌സ്പയറി ഡേറ്റ് പ്രധാന പ്രശ്‌നമാണ്. ഇത് കഴിഞ്ഞിട്ടുണ്ടെങ്കില്‍ പലപ്പോഴും നെഗറ്റീവ് ഫലം ലഭിക്കാം. ഉയര്‍ന്ന അളവിലെ എച്ച്‌സിജും ഒന്നിലധികം ഗര്‍ഭവും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ നെഗറ്റീവ് ടെസ്റ്റ് ആണെങ്കിലും ഒരാഴ്ച കൂടി കാത്തിരുന്ന് വീണ്ടും ടെസ്റ്റ് ചെയ്യുക.

Advertisment