ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്..

New Update

ആരോഗ്യവുമായി സംബന്ധിക്കുന്ന ഏതൊരു വിഷയവും പോലെ തന്നെ പ്രധാനവും അത്ര തന്നെ സാധാരണവുമാണ് ലൈംഗികതയെന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ലൈംഗികതയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ അഭിമുഖീകരിക്കുന്നൊരു പ്രശ്നമാണ് ലൈംഗികതാല്‍പര്യം കുറയുന്നത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നതാണ്.

Advertisment

publive-image

ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിനും വന്ധ്യത സംബന്ധിച്ച പ്രശ്നങ്ങള്‍ അകറ്റുന്നതിനുമായി പ്രോബയോട്ടിക് ഫുഡ്, പ്രീബയോട്ടിക് ഫുഡ് എന്നീ വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക. തൈര്, ആപ്പിള്‍, വെളുത്തുള്ളി, ഉള്ളി എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഫൈബര്‍ നല്ലരീതിയില്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ലീൻ പ്രോട്ടീൻ അഥവാ (ബീൻസ്, ചിക്കൻ, ലീൻ ബീഫ്) എന്നിവയെല്ലാം കഴിക്കാവുന്നതാണ്. എണ്ണമയം കൂടുതലായി അടങ്ങിയ മീൻ, ആരോഗ്യകരമായ കൊഴുപ്പുകള്‍ (നട്ട്സ്, സീഡ്സ്, ഒലിവ് ഓയില്‍, അവക്കാഡോ), ധാന്യങ്ങള്‍ എന്നിവയെല്ലാം കഴിക്കാം. ഇവയെല്ലാം ലൈംഗികാരോഗ്യത്തെ പോസിറ്റീവ് ആയി സ്വാധിനിക്കുന്നതാണ്.

ഇന്ന് മിക്കവരും പതിവായി പ്രോസസ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയെല്ലാം കഴിക്കുന്നവരാണ്. അതുപോലെ തന്നെ കൃത്രിമമധുരം കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും കൂടുതല്‍ കഴിക്കാറുണ്ട്. ഇവയും മദ്യവുമെല്ലാം പരമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ അത് ലൈംഗികാരോഗ്യത്തെയും ബാധിക്കാം. കഴിവതും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം, അതും ബാലൻസ്ഡ് ആയി കഴിക്കാൻ ശ്രമിക്കുക.

Advertisment