നിങ്ങൾക്ക് ഇരുന്നുള്ള പണിയാണോ? കഴുത്തുവേദനയാണോ പ്രശ്നം? പരിഹാരമുണ്ട്

New Update

publive-image

തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ പലർക്കും ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ സാധിക്കാറില്ല. എന്നാൽ, ആരോഗ്യത്തിന് പരിഗണന നൽകിയില്ലെങ്കിൽ ഭാവി ജീവിതം ദുഷ്കരമാകും എന്നതിൽ യാതൊരു സംശയവുമില്ല.

Advertisment

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ ഏറ്റവും അധികം അനുഭവിക്കുന്നത് കഴുത്ത് വേദന ആണ്. ഇതിനൊരു പരിഹാരം കാണാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. കഴുത്ത് വേദന അപൂർവ്വമായി ഒറ്റരാത്രികൊണ്ട് ആരംഭിക്കുന്നുവെങ്കിലും, മാസങ്ങളും വർഷങ്ങളും നീണ്ട നമ്മുടെ ഇരുപ്പ് രീതിയാണ് കാരണമാകുന്നത്.

കാലക്രമേണ ഈ വേദന വികസിക്കുന്നു. പേശികളുടെ ബലം കുറയൽ, സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ കൂടെ ഉണ്ടെങ്കിൽ വേദന കൂടുകയേ ഉള്ളൂ. സാധാരണ അനുഭവപ്പെടുന്ന വേദനയാണെങ്കിൽ ഗൗരവമായിരിക്കില്ല. എന്നാൽ, സഹിക്കാൻ കഴിയാത്ത വേദനയാണെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

തോളിനും കൈയ്ക്കും മരവിപ്പ് അനുഭവപ്പെടുകയാണെങ്കിൽ നമുക്ക് തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും. താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ കുറഞ്ഞത് ഒരു മാസത്തേക്ക് എങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കുക. കഴുത്ത് വേദനയ്ക്ക് ആശ്വാസമുണ്ടാകും.

* ഒരു പൊസിഷനിൽ അധികനേരം ഇരിക്കരുത്. ഇരിക്കുന്ന രീതി ഇടയ്ക്ക് മാറ്റുക. ഇടയ്ക്ക് എഴുന്നേറ്റ് കുറച്ച് നേരം നടക്കുക.

1. ലാപ്ടോപ്പിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇരിക്കുന്ന രീതി തന്നെ മാറ്റുക. നിങ്ങളുടെ കമ്പ്യൂട്ടർ മോണിറ്ററിൽ കണ്ണ് നേരെ പതിക്കുന്ന തലത്തിൽ വെയ്ക്കുക.

2. ഫോണിൽ അധികം സമയം നോക്കുന്നവരാണെങ്കിൽ പരമാവധി അത് കുറയ്ക്കുക. ഫോൺ എപ്പോഴും ചെവിയിൽ വെയ്ക്കാതെ, പകരം ഹെഡ്സെറ്റ് ഉപയോഗിക്കുക.

3. കിടക്കുമ്പോൾ കട്ടിയുള്ള, പൊക്കം കൂടുതൽ ഉള്ള തലയിണകൾ ഉപയോഗിക്കരുത്. നിങ്ങളുടെ തലയ്ക്ക് താഴെ കട്ടിയുള്ള തലയിണകൾ വെച്ച് ഉറങ്ങുന്നത് നിങ്ങളുടെ കഴുത്തിന്റെ ചലനശേഷിയെ തടസ്സപ്പെടുത്തും.

4. സുഖമായി ഉറങ്ങുക. ഉറക്ക പ്രശ്നങ്ങൾ മസ്കുലോസ്കെലെറ്റൽ വേദന ഉൾപ്പെടെ വിവിധ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Advertisment